തെണ്ടീ! അവളൊന്നു ചാടി. പിന്നൊരു വിസ്കിയും അവളുടെ ഡ്രിങ്ക് വൈനുമെടുത്ത് സോഫയിൽ വന്നിരുന്നു.
പതിവുപോലെ എൻ്റെ പരിതാപകരമായ ജീവിതത്തിൻ്റെ ഏട് ഞാനവളുടെ മുന്നിൽ നിവർത്തി. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവൾ പുഞ്ചിരിച്ചു. എടാ നിൻ്റെ പ്രശ്നങ്ങളെല്ലാം ഞാൻ പരിഹരിച്ചു തരാം. പക്ഷേ ചെലവു ചെയ്യണം.
ടാജിൽ ഡിന്നർ. മതിയോടീ? ഞാൻ ചോദിച്ചു. ശരി. ഡീൽ! അവൾ കൈനീട്ടി. ഞാൻ പിടിച്ചു കുലുക്കി. അവളെണീറ്റ് പതിവുപോലെ എൻ്റെ മടിയിലിരുന്നു. ഇതാണ് എനിക്കേറ്റവുമിഷ്ട്ടമുള്ള ഇരിപ്പിടം. പിന്നെ എൻ്റെ നെഞ്ചിൽ കവിളമർത്തി.
ആ… എവിടെ നിൻ്റെ സൊല്യൂഷൻ? ഞാനവളുടെ മുടിയിൽ തഴുകി… അവളൊരു പൂച്ചക്കുട്ടിയെപ്പോലെ കുറുകി….
കവിതമോള് നല്ല സ്റ്റെനോ കം ടൈപ്പിസ്റ്റാണെടാ… അവളിപ്പം വീട്ടിൽ ചുമ്മായിരിക്കുവല്ലേ! നിനക്ക് അവളെ യൂസ് ചെയ്യാല്ലോ! അപ്പം അവൾക്കുമൊരു പണിയാവും. പിന്നെ നിനക്കവളുടെ വർക്ക് ഇഷ്ടമായാൽ അതങ്ങ് റെഗുലറാക്കാമല്ലോ…
സത്യം പറഞ്ഞാൽ ഇനിയൊരു നല്ല ടൈപ്പിസ്റ്റിനെ കിട്ടണമെങ്കിൽ ഒരാഴ്ച്ച മിനിമം എടുക്കുമെന്നാണ് ഞാൻ വിചാരിച്ചത്. ഇതിപ്പോ ഒരു വിഷമവുമില്ലാതെ കയ്യിൽ വന്നു വീണതാണ്… എന്നാലും… ഡീ! നല്ല ഐഡിയയാണ്. പക്ഷേ മനോജ് സമ്മതിക്കുമോ? ഞാനെൻ്റെ ആശങ്ക വ്യക്തമാക്കി.
അതു ഞാൻ ഇപ്പത്തന്നെ പോയി പറഞ്ഞു ശരിയാക്കാടാ. പക്ഷേ അവൾ നിൻ്റെയോഫീസിൽ വന്നാല് നാലുമണിയ്ക്ക് തിരിച്ചു വരണം…
അതു സാരമില്ലെടീ. അത്യാവശ്യമാണേല് ഇവിടെ എൻ്റെയോഫീസിൽ വർക്കുചെയ്യാം.
ലതിയ്ക്ക് പിന്നെ ഒരു കാര്യവും നാളത്തേയ്ക്കു മാറ്റിവെക്കുന്ന ശീലമില്ല. നീ രണ്ടെണ്ണം വിട്ടതുകൊണ്ട് ഇവിടെയിരുന്നോ. ഞാൻ പോയി മനോജൊണ്ടെങ്കിൽ സംസാരിച്ചിട്ടു വരാം.