പാതി കഴിച്ചു അവർ പോയെന്നു ഉറപ്പു വരുത്തി ഞാൻ മാമിയുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു, നല്ല സ്നേഹമുള്ള ആളാണല്ലോ..?
ആരാണത് …?
മാമി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു അന്ന് പലഹാരങ്ങൾ തന്നില്ലേ..? ആ ആളാ, ” ജസീല ”
മനസ്സിൽ ഒരായിരം സ്വപ്‌നങ്ങൾ വിടർന്നു എന്റെ “ ജെസി “
വൈകുന്നേരം മാമനും മക്കളും എല്ലാം എത്തി നാട്ടിലെ വിഷയങ്ങളും കത്തി വെപ്പുമെല്ലാം കഴിഞ്ഞു കുറച്ചു നേരം ചീട്ട് കളിച്ചു
ഞാൻ കൊണ്ടുവന്ന ബീഫും മാമിയുടെ വക പത്തിരിയും അടുക്കളയിൽ തെയ്യാറായി കൊണ്ടിരിക്കുന്നു ..
അപ്പോഴാണ് ഒരാൾ അങ്ങോട്ട് വന്നത് ഒരു ജന്റിൽമാൻ ഏകദെശം 45 വയസ്സ് തോന്നിക്കും വന്നപാടെ മാമൻ വിഷ് ചെയ്തു
അവരെല്ലാം പരസ്പരം സംസാരിച്ചു ,
ആരാണെന്നറിയാതെ ഞാനും ചുമ്മാ ഒന്ന് ഇളിച്ചു കാണിച്ചു,
അപ്പോഴാണ് മാമി അങ്ങോട്ട് വന്നത് “ അല്ല .. ജെസ്സിയും മോളും എവിടെ..?”
എനിക്ക് ആളെ കത്തി, ആ വെണ്ണകൽ ശില്പത്തിന്റെ ഉടമസ്ഥൻ ,
ഒരേ സമയം അസൂയയും ബഹുമാനവും തോന്നി ..
അയാൾ പറഞ്ഞു “ഇപ്പൊ വരും മോൾക്ക് പാൽ കൊടുക്കുകയാ “
എന്റെ മനസ്സിൽ ആയിരം പൂത്തിരി വിടർന്നു ..
അക്ഷമനായി ആ വരവിനായി ഞാൻ കാത്തിരുന്നു
……… തുടരും..?