എന്റെ ജെസി
Ente Jessy | Author : Poovan Kozhi
പ്രണയം അനശ്വരമാണ് , അനന്തമാണ് , അതിനു അതിരു വരമ്പുകൾ നിശ്ചയിക്കുന്നത് നാം ഓരോരുത്തരുമാണ് ., എന്നിലെ പ്രണയം അവരോടായിരുന്നു , എന്നിലെ മൊഞ്ചത്തിയോട് മൊഞ്ചത്തിമാരോട് ..!
ഇനി കഥയിലേക്ക് .,
എല്ലാ പ്രവാസികളും പറയുന്ന അനുപല്ലവി ഞാനും തുടരുന്നു , ” ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻമരുഭൂമിയെന്ന മരീചികയിലേക്ക് മുത്തും പവിഴവും വാരാൻ ഞാനും പൊന്പുലരിയുടെ പ്രഭാതത്തിൽ മണലാരണ്യത്തിലേക്ക് പെയ്തിറങ്ങി ,
വിടപറയാൻ വെമ്പുന്ന നവംബറിന്റെ താളുകളിൽ ആയതു കൊണ്ടാവാം ശൈത്യ കാലത്തിന്റെ വരവേൽപ്പ് ശീതകാറ്റിന്റെ രൂപത്തിൽ തഴുകി തലോടുന്നു, കയ്യിലുള്ള ജാക്കറ്റ് എടുത്തണിഞ്ഞു,
ആദ്യ യാത്ര അല്ലാത്തതിനാൽ നാടിലേറെ പരിചിതമാണ് ഇവിടുത്തെ ഇട നാഴികൾ പോലും. ആരെയും ബുദ്ധിമുട്ടിക്കേണ്ടെന്ന തീരുമാനം എന്നിൽ ഉള്ളത് കൊണ്ടാവാം എന്നെ കാത്തു നിൽക്കാൻ ആരുമില്ലായിരുന്നു . ജോലി തേടിയുള്ള യാത്രയായതിനാൽ അതികം ഭാണ്ഡ കെട്ടുകൾ കരുതിയിരുന്നില്ല. അത് കൊണ്ടുതന്നെ ബസ്സ്പിടിച്ചു ലക്ഷ്യ സ്ഥാനത്തേക്ക് എത്താമെന്ന തീരുമാനത്തിൽ ഇരിപ്പിടത്തിൽ നിലയുറപ്പിച്ചു…
മനസ്സിൽ പല പലചിന്തകൾ മാറി മറിഞ്ഞു ,
നാട്ടിലെ ഓർമ്മകൾ അതെന്നെ തെല്ലൊന്നുമല്ല അലട്ടികൊണ്ടിരിക്കുന്നത്..
മനസ്സ് ഒരു തിരിച്ചു പോക്ക്ആഗ്രഹിക്കുന്നു , ജീവിതം പടുത്തുയർത്താൻ വേണ്ടി ഇറങ്ങി തിരിച്ചവന് അത് അത്യാഗ്രഹമാണെന്ന തിരിച്ചറിവ് ആ ആഗ്രഹത്തെ കുഴിച്ചു മൂടാൻ ഒരു പരിധി വരെ എന്നെ സഹായിച്ചു,