Tomboy love 3 ❤❤ [Fang leng]

Posted by

അമ്മു : അമ്മ വിഷമിക്കണ്ട ഞങ്ങൾ ഇന്ന് ഇവിടെയാ സ്റ്റേ അതുകൊണ്ട് രാത്രി സ്പെഷ്യൽ ആയിക്കോട്ടെ

അപ്പോഴേക്കും റൂമിൽ നിന്നും രാജീവ് പുറത്തേക്ക്‌ എത്തി

രാജീവ് : നിങ്ങളൊ വാ വന്നിരിക്ക്‌ റാണി ഇവർക്ക് ചായ എടുക്ക്

റാണി : എന്നാൽ നിങ്ങള് ചേട്ടന്റെ അടുത്തിരുന്നോ ഞാൻ പോയി ചായ എടുക്കാം

അമ്മു : അർജുൻ ചേട്ടന് ഞാൻ ചായ ഉണ്ടാക്കാം സ്പെഷ്യൽ ചായ 😁

അർജുൻ : 🤯 അമ്മു നീ ഇങ്ങ് വന്നെ

അമ്മു : എന്താ ചേട്ടാ

അർജുൻ : അത് പിന്നെ മധുരം കുറച്ചിട്ടാൽ മതി കേട്ടോ

അമ്മു : അതെന്താ ചേട്ടന് മധുരം ഇഷ്മല്ലേ

അർജുൻ : ഇഷ്മാണ് പക്ഷെ ഇപ്പോൾ ഡയറ്റിങ്ങിലാ അധികം മധുരം പാടില്ല

അമ്മു : ഓഹ് ശെരി മധുരം കുറച്ച് സ്പെഷ്യൽ ചായ ഓക്കേ അല്ലേ

അർജുൻ : സ്പെഷ്യൽ വേണമെന്നില്ല സാധാരണ ചായ മതിയാകും

റാണി : ഇവളെക്കൊണ്ട് നീ വരുന്നെങ്കിൽ വാ ഇല്ലെങ്കിൽ ഞാൻ തന്നെ ചായ ഇട്ടോളാം

ഇത്രയും പറഞ്ഞു റാണി കിച്ചണിലേക്ക്‌ പോയി പിന്നാലെ അമ്മുവും

രാജീവ് : പിന്നെ എന്തൊക്കെയുണ്ട് അർജുൻ

അർജുൻ : സുഖം ഇവിടെയോ

രാജീവ് : ഇവിടെ എല്ലാം ഓക്കെയാ പിന്നെ മോള് ഇല്ലാത്തത് കൊണ്ട് ചെറിയൊരു വിഷമം അവളിവിടെ മുഴുവൻ ഓടി നടന്നിരുന്നതല്ലേ

അർജുൻ : അങ്കിളിന് അമ്മുവിനെ കാണണം എന്ന് തോന്നുമ്പോൾ അങ്ങോട്ടേക്ക് വാ ഇല്ലെങ്കിൽ എന്നോട് പറഞ്ഞാൽ മതി ഞാൻ ഇവിടേക്ക്‌ കൊണ്ടുവരാം

ഇത് കേട്ട രാജീവ് പതിയെ ചിരിച്ചു

രാജീവ് : അല്ല അവള് വല്ല കുരുത്തകേടും ഒപ്പിച്ചോ

ആർജുൻ : ഹേയ് അവളെന്ത്‌ കുരുത്തകേട് കാട്ടാൻ അമ്മു വെറും പാവമാ

രാജീവ് : പാവമൊക്കെ തന്നെയാ പക്ഷെ എടുത്തുചാട്ടവും ദേഷ്യവുമൊക്കെ അല്പം കൂടുതലാ പിന്നെ നല്ല മടിയുള്ള കൂട്ടത്തിലാ പക്ഷെ ഇപ്പോൾ ചെറിയ മാറ്റമൊക്കെ കാണുന്നുണ്ട് ചായ ഇടാൻ ഓടിയത് കണ്ടില്ലേ

Leave a Reply

Your email address will not be published. Required fields are marked *