Tomboy love 3 ❤❤ [Fang leng]

Posted by

Tomboy Love Part 3

Author : Fang leng | Previous Part


 

അർജുൻ : ഒക്കെ ശുഭം…

അമ്മു : ങ്ങേ..

അർജുൻ വണ്ടി വേഗം കത്തിച്ചു വിട്ടു

കുറച്ചു സമയത്തിനുള്ളിൽ തന്നെ അവർ വീടിനു മുന്നിൽ എത്തി

അർജുൻ : എല്ലാവരും ഉറങ്ങിയെന്നാ തോന്നുന്നേ താൻ ആ ഗേറ്റ് ഒന്ന് തുറന്നേ വണ്ടി നിർത്തിയ ശേഷം അർജുൻ പറഞ്ഞു

എന്നാൽ അമ്മുവിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടാകാത്തതിനാൽ അവൻ അമ്മുവിനെ ഒന്നു കൂടി നോക്കി

അമ്മു 😴😴😴😴😴

അർജുൻ : ഉം ബെസ്റ്റ്

അർജുൻ പതിയെ കാറിൽ നിന്നിറങ്ങിയ ശേഷം ഗേറ്റ് തുറന്നു കാർ അകത്തേക്ക്‌ കയറ്റി ശേഷം വീണ്ടും അമ്മുവിനെ വിളിച്ചു

അർജുൻ : അമ്മു എഴുനേൽക്ക് വീടെത്തി അമ്മു…

അമ്മു : ഉം… എന്താ

പതിയെ കണ്ണ് തുറന്ന ശേഷം അമ്മു അവനോടായി പറഞ്ഞു

അർജുൻ : വീടെത്തി എഴുനേറ്റേ

അമ്മു : ഉം… വയ്യ അർജുൻ എന്നെ എടുത്തുകൊണ്ട് പോ

അർജുൻ : നീ കളിക്കാതെ വന്നേ എടുക്കണം പോലും

അമ്മു : എനിക്ക് വയ്യ പ്ലീസ്

അർജുൻ : എന്നാൽ അവിടെ തന്നെ കിടന്നോ ഞാൻ പോകുവാ

ഇത്രയും പറഞ്ഞു അർജുൻ വാതിൽ തുറന്ന് വീടിലേക്ക്‌ കയറി അപ്പോഴേക്കും കാറിൽ നിന്നെഴുന്നേറ്റ് അമ്മുവും അവിടേക്ക്‌ എത്തി

അർജുൻ : ഹാ വന്നോ ഞാൻ കരുതി കാറിൽ കിടന്ന് ഉറങ്ങുമെന്ന്

അമ്മു : ദുഷ്ടൻ

അർജുൻ : അഭ്യാസം കാണിക്കാതെ വരാൻ നോക്ക്

ഇത്രയും പറഞ്ഞു അർജുൻ വീടിന്റെ വാതിൽ അടച്ചു അപ്പോഴേക്കും അമ്മു അർജുന്റെ ദേഹത്തേക്ക്‌ വന്ന് ചാരി നിന്നു

അർജുൻ : വാ അമ്മു റൂമിലോട്ട് പോകാം

അമ്മു : പടികയറാനൊന്നും വയ്യ വാ നമുക്ക് ആ സോഫയിൽ കിടക്കാം

Leave a Reply

Your email address will not be published. Required fields are marked *