Tomboy love 3 ❤❤ [Fang leng]

Posted by

അർജുൻ : ഇനി ഇതിനും അനുവാദം വേണമെന്ന് പറയരുത്

അമ്മു : ഒന്നുകൂടി താ

അർജുൻ : എന്താ

അമ്മു : ഒരെണ്ണം കൂടി തരാൻ

ഇത് കേട്ട അർജുൻ വീണ്ടും അവളുടെ ചുണ്ടിൽ മുത്തി

അമ്മു : ഇനിയും താ

അർജുൻ : ഇനിയും വേണോ

അമ്മു : വേണം താ

അർജുൻ പതിയെ ചിരിച്ചുകൊണ്ട് അവളെ വീണ്ടും മുത്തി

******************************

അന്നേ ദിവസം രാത്രി അർജുൻ രാജീവിനൊപ്പം

രാജീവ് : ഫുഡ്‌ ഒക്കെ എങ്ങനെയുണ്ടായിരുന്നു മോനെ

അർജുൻ : നന്നായിരുന്നു ആന്റിക്ക്‌ നല്ല കൈപുണ്യമുണ്ട്

രാജീവ് : ശെരിയാ അവൾ ഉണ്ടാക്കുന്നതിനോക്കെ ഒരു പ്രത്തെക രുചിയാ

അർജുൻ : ഇന്ന് ഞാൻ കാർ വേണ്ടെന്ന് പറഞ്ഞത് അങ്കിളിനെ കൊച്ചാക്കാൻ ആയിരുന്നില്ല

രാജീവ് : എനിക്ക് അറിയാം മോനെ ഞാൻ അങ്ങനെയൊന്നും കരുതിയിട്ടില്ല

അർജുൻ : അങ്കിൾ ഇപ്പോൾ തന്നെ ഞങ്ങൾക്ക് ഒരുപാട് പൈസ തന്നു കഴിഞ്ഞു സത്യം പറഞ്ഞാൽ ഞങ്ങൾ അങ്ങനെയൊരു അവസ്ഥയിലായിപ്പോയി അതുകൊണ്ടാ ആ പൈസ വാങ്ങേണ്ടി വന്നത് ശെരിക്കും അങ്കിളിന്റെ മുന്നിൽ നിൽക്കുമ്പോൾ എനിക്ക് നല്ല ഷെയിം ഉണ്ട്

രാജീവ് : എന്തിന് ഞാൻ അത് സന്തോഷത്തോടെ തന്നെയാ തന്നത് നിങ്ങളുടെ കമ്പനിക്ക്‌ സംഭവിച്ചതൊക്കെ എനിക്കറിയാം അതുകൊണ്ട് മോൻ വിഷമിക്കുകയൊന്നും വേണ്ട

അർജുൻ : അതുകൊണ്ടല്ല അങ്കിൾ എനിക്കെന്തോ അമ്മുവിനെ ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ട് അങ്കിൾ അവളോട് പൈസയുടെ കാര്യം പറഞ്ഞിരുന്നില്ലേ

രാജീവ് : അവൾക്ക് ഒന്നും അറിയില്ല അറിഞ്ഞാൽ അവൾ വിവാഹത്തിന് സമ്മതിക്കില്ലായിരുന്നു അവളെ തൂക്കിവിൽക്കരുത് എന്ന് മാത്രമാണ് അവൾ എന്നോട് പറഞ്ഞിരുന്നത് പക്ഷെ എനിക്കങ്ങനെ ചിന്തിക്കാൻ കഴിയുമായിരുന്നില്ല….. അർജുൻ അവളെ സ്നേഹിച്ചാൽ മാത്രം മതിയാകും ആ പൈസയെ കുറിച്ചോർത്ത് വിഷമിക്കുകയേ വേണ്ട

Leave a Reply

Your email address will not be published. Required fields are marked *