“”എന്റെ അനൂപേ ഇവനോടൊന്നു എന്റെ അനിയത്തീടെ വീട് വരെ ഒന്നു പോകാൻ പറഞ്ഞതിന ഇ കിടന്ന് ചാടണെ ഒരു സാധനം കൊണ്ടു കൊടുക്കാനാട രാവിലെ തൊട്ടു പറയണതാ ഞാൻ ഒന്നു അവിടം വരെ ചെല്ലാൻ വേറെ വല്ലവരുടേം കാര്യമാണെൽ ഇപ്പൊ ഓടി ചെന്നേനെ ഇവൻ”‘
വത്സലാന്റിയുടെ സങ്കടം കേട്ടപ്പോൾ എനിക്ക് എന്തോ ഒരു വിഷമം തോന്നി…
“”ടാ കണ്ണാ നീ എന്താടാ പോകാതെ ഇവിടെ അടുത്തല്ലേ അതു ഒന്നു വണ്ടി എടുത്തു പോയിട്ട് വാടാ””
ഞാനും അവനെയൊന്നു നിർബന്ധിച്ചു…
“”എനിക്ക് വയ്യ ഒറ്റയ്ക്കു പോകാൻ എന്ന പിന്നെ നീയും കൂടെ വാ അവിടെ പോയ അവരുടെയൊക്കെ ചൊറിയുന്ന വർത്താനം കേൾക്കേണ്ടി വരും അതാടാ””
അവൻ പോകാൻ മടിക്കുന്നതിനുള്ള കാരണം അതായിരുന്നു….
“എന്ന നീ കൂടെ ഇവന്റെ കൂടെ ഒന്നു ചെല്ല് മോനെ പെട്ടന്ന് പോയിട്ട് വാ”
ആന്റിയുടെ പറച്ചിൽ കേട്ടപ്പോൾ മറ്റൊന്നും ചിന്തിക്കാതെ ഞാൻ അവിടുന്ന് എഴുന്നേറ്റു…
“എന്ന വാടാ കണ്ണാ നമ്മുക്ക് ഒന്നു പോയിട്ട് വരാം”
ഞാനും കൂടെ ചെല്ലാമെന്നു കണ്ടപ്പോൾ അവൻ ഒന്നു എഴുന്നേറ്റു…
അവന്റെ അമ്മ അവന്റെ കൈയിൽ എന്തോ ചെറിയൊരു പൊതിയും ചുരുട്ടി കൊടുത്തു….
അങ്ങനെ ഒന്നു ഇരിക്കാൻ പോലും സമയമില്ലാതെ ഞങ്ങൾ പിന്നെയും അവിടുന്ന് നടന്നു….
വണ്ടിയുമെടുത്തു നേരെ കണ്ണന്റെ ആന്റിയുടെ വീട്ടിലേക്കു തിരിച്ചു….
വലിയ ദൂരമൊന്നും ഉണ്ടായിരുന്നില്ല അവിടേക്കു….
അവിടെ റോഡ് സൈഡിലായി വണ്ടി ഒന്നു ഒതുക്കി കണ്ണൻ ഫോൺ എടുത്തു അവന്റെ ആന്റിയെ വിളിച്ചു…
ആന്റി ഫോൺ എടുക്കാഞ്ഞത് കണ്ടപ്പോൾ പിന്നെയും അവൻ ട്രൈ ചെയ്തു കൊണ്ടിരുന്നു..