ഒന്നു രണ്ടു വട്ടം ഞാൻ വിളിച്ചെങ്കിലും അവൾ കോൾ എടുക്കാഞ്ഞപ്പോൾ ഞാൻ വിളിയങ്ങു നിർത്തി….
എന്റെ മിസ് കോൾ കാണുമ്പോൾ ചേച്ചി തിരിച്ചു വിളിക്കട്ടെന്ന് വിചാരിച്ചു അവനെയും കൂട്ടി ഞാൻ കടയിലേക്ക് നടന്നു….
ഞങ്ങളെയും പ്രതീക്ഷിച്ചെന്ന പോലെ അമലവിടെ നിൽപുണ്ടായിരുന്നു…
എന്നെ കണ്ടതും അവനൊന്നു ചിരിച്ചു….
“ടാ എത്ര നാളെയാടാ നിന്നെ കണ്ടിട്ട് നീ ആകെ മാറി പോയല്ലോ എന്തു കോലമാട ഇതു കറുത്ത് കരുവാളിച്ചു പോയല്ലോ നീ”
അവനെന്നെ അടിമുടിയൊന്നു നോക്കി കൊണ്ടത് പറഞ്ഞപ്പോൾ എനിക്ക് എന്തോ പോലെ തോന്നി…
ശരിയാണ് വെളുത്തു നല്ല വെള്ളപ്പം പോലിരുന്ന ഞാനായിരുന്നു ഇപ്പൊ കറുത്ത് കരുവാളിച്ചു ആകെ മെന കെട്ടവനെ പോലെ ആയി എങ്ങനെ ആവാതിരിക്കും അമ്മാതിരി കുടിയും വലിയുമല്ലേ….
“അതൊക്കെ ഇങ്ങനെയൊക്കെ ആയെടാ അല്ല ഞാൻ പറഞ്ഞ സാധനം എന്തായി റെഡി അല്ലെ”
ആ വിഷയം മാറ്റാണെന്നോണം ഞാൻ ചോദിച്ചു…
“”ഓ അതൊക്കെ റെഡി ആക്കി വെച്ചിട്ടുണ്ടെടാ പിന്നെ അഭി ദേ പെണ്ണിന്റെ പ്രായവും ശരിരവും വെച്ചൊക്കെയാ ഇ ടാബ്‌ലെറ്റൊക്കെ കൊടുക്കുന്നെ ദേ ഡോക്ടറെ പോലും കാണാതെ എന്താന്ന് പോലും അറിയാതെ നിന്നെ വിശ്വസിച്ചു തരുന്നതാ ഞാൻ എന്തേലും വന്നു കഴിഞ്ഞ എന്റെ പേര് പറയല്ലെട്ടോ നിനക്ക് ആയതു കൊണ്ട് ഞാൻ തരുന്നതാ””
മുൻകൂർ ജാമ്യം എടുത്തെന്നപോലെ അവൻ ആ ടാബ്ലറ്റ് കവർ എടുത്തു എന്റെ കൈയിൽ തന്നു കൊണ്ടു പറഞ്ഞു….
“ഇല്ലടാ നീ പേടിക്കേണ്ട നിനക്ക് ഒരു കുഴപ്പവും വരില്ല അല്ല ഇതു എങ്ങനെയാ കഴിക്കേണ്ടത് ഇതില് എഴുതിയിട്ടുണ്ടോ”