ഇറങ്ങാനായി നിന്ന എന്നെ അമ്മ ഒന്നോർമിപ്പിച്ചു ഒപ്പം കണ്ണനെയും…
“ശരി അമ്മേ എത്തിക്കൊള്ളാം ഞാൻ പോകുവാട്ടോ”
അച്ഛൻ കണ്ണുരുട്ടി ഒന്നു വിരട്ടിയതല്ലാതെ വേറെ ഒന്നും പറഞ്ഞില്ല….
അങ്ങനെ ഞങ്ങൾ വണ്ടിയും എടുത്തു വീട്ടിൽ നിന്നും ഇറങ്ങി…
“ടാ എന്താ പ്രോഗ്രാം എങ്ങോട്ടാ ഇപ്പൊ പോകുന്നെ”
കണ്ണൻ എന്തു ചെയ്യണേമെന്നറിയാതെ എന്നോട് ചോദിച്ചു….
“നീ ഒരു കാര്യം ചെയ്യ് നേരെ ടൗണിലേക്ക് വിട്”
ഞാൻ എന്റെ ഫോൺ കൈയിൽ എടുത്തു കൊണ്ട് അവനോടു പറഞ്ഞു…
“”അതെന്തിനാടാ””
അവൻ കാര്യമറിയാൻ എന്നോണം ചോദിച്ചു…
“കാര്യം ഉണ്ടെടാ എന്തായാലും നിന്റെ ആ പ്രശ്നം തീർത്തിട്ടെ ഇനി ബാക്കി എന്തു കാര്യവും ഉള്ളു എന്റെ കൂടെ പഠിച്ച ഒരു ഫ്രണ്ട് ഉണ്ട് അമല് അവന്റെ അച്ഛനൊരു മെഡിക്കൽ ഷോപ്പ് ഉണ്ട് ടൗണില് അവിടെ നിൽകുന്നത് അവന അവനെ വിളിച്ചിട്ട് കാര്യം പറഞ്ഞ അവന ടാബ്ലറ്റ് സംഘടപ്പിച്ചു തരും അതോടെ നിന്റെ പ്രശ്നം തീരുവല്ലോ”
എന്റെ വാക്കുകൾ കെട്ടിട്ടാവണം അവന്റെ മുഖത്തൊരു ചിരി വിടർന്നു…
“ടാ കിട്ടുവോ അതു”
അവൻ ആകാംഷയോടെ എന്നോട് ചോദിച്ചു…
“കിട്ടുമെടാ ഞാൻ അല്ലെ പറയണേ ഞാൻ അവനെ ഒന്നു വിളിക്കട്ടെ”
ഫോണിലെ കോണ്ടാക്ടിൽ അമലിന്റെ നമ്പർ തപ്പി പിടിച്ചു അതിലേക്കു ഞാൻ കോൾ ചെയ്തു…
രണ്ടു മൂന്നു വട്ടം റിങ് ചെയ്തപ്പോ തന്നെ അവൻ കോൾ എടുത്തു…
“ഹലോ ആരാ”
അവന്റെ ചോദ്യം കേട്ടപ്പോൾ എന്റെ നമ്പർ അവൻ ഫോണിൽ സേവ് ചെയ്തു വെച്ചിട്ടില്ലെന്നു മനസിലായി…
“എടാ ഞാനാടാ അനൂപ് നിന്റെ കൂടെ പഠിച്ച എടാ മറ്റെ അഭി”