“”ഇല്ലടാ പൊട്ടാ…!!!അതു ഞാൻ ഏറ്റെട…!!! നീ ചുമ്മാ ടെൻഷൻ ആവാതെ അതങ്ങു വിട്ടേക്ക്…!!!എന്നെ വീട്ടീന്ന് അമ്മ വിളിച്ചോണ്ട് ഇരിക്കുന്നുണ്ടെടാ എനിക്ക് ഒന്നു വീട്ടി പോണം ഒന്നു ഫ്രഷ് ആയിട്ടൊക്കെ ഒരു ഉച്ച ആവുമ്പോയേക് ഞാനിങ്ങു എത്തിക്കൊള്ളാം…!!!””
അതും പറഞ്ഞ ഞാനൊന്നു എഴുന്നേറ്റു…
“”മ്മ് എന്ന നീ വിട്ടോ ടാ മറക്കല്ലെടാ…!!! നീ വന്നിട്ട് വേണം അതിലൊരു തീരുമാനം ആക്കാൻ..!!!””
അവൻ എന്നെ ആ കാര്യം ഒന്നുടെ ഓർമിപ്പിച്ചു…
“”ശരിയെട..!!!അതു നമ്മുക്ക് ശരിയാക്കാം നീ ടെൻഷൻ ഒന്നും ആവണ്ട എന്ന ഞാൻ പോട്ടെ..!!!””
അവനെ ഞാനൊന്നു സമാധാനിപ്പിച്ചു കൊണ്ട് അവിടെ നിന്നും മെല്ലെ നടന്നു…
നല്ല ക്ഷിണം ഉണ്ടായിരുന്നു എനിക്ക് എങ്ങനെ എങ്കിലും ഒന്നു വീട്ടിൽ എത്തി കുറച്ചു നേരം കിടന്നുറങ്ങിയാൽ മതിയെന്നായിരുന്നു മനസ്സിൽ….
വണ്ടിയും എടുത്തു നേരെ ഞാൻ വീട്ടിലേക്കു വിട്ടു….
അച്ഛൻ ഇനി എന്തേലും വഴക്കു പറയുവോന്നുള്ള പേടി ഉണ്ടായിരുന്നു എനിക്ക്…
വീട്ടിലെത്തിയ ഞാൻ മെല്ലെ ഒന്നു വണ്ടി ഒതുക്കി വീട്ടിനകത്തേക്കു നടന്നതും അമ്മ കൈയോടെ പൊക്കി എന്നെ….
“”ഹ എത്തിയോ നീ നിന്റെ ഊരു തെണ്ടലൊക്കെ കഴിഞ്ഞോ നിനക്ക് ഒന്നു വിളിച്ചു പറഞ്ഞാൽ എന്താടാ പിന്നെ എന്തിനാ നിന്റെ കൈയിലി കുന്തം””
അമ്മ രാവിലെ തന്നെ നല്ല ചൂടിലാണെന്നു അമ്മയുടെ സ്വരം മാറിയപ്പോൾ തന്നെ എനിക്ക് മനസിലായി…
“”ഞാൻ കണ്ടില്ല അമ്മേ വിളിച്ചത് എന്നെ എന്തിനാ ഇങ്ങനെ വഴക്കു പറയണേ ഞാൻ പെണ്ണൊന്നും അല്ലല്ലോ ആണല്ലേ പോയ വരില്ലേ പിന്നെന്തിനാ ഇങ്ങനെ വിളിച്ചോണ്ട് ഇരിക്കണേ എന്തിനാ ഇത്ര പേടി””