പറഞ്ഞത് ചേച്ചിക്ക് മാറി പോയതാണോന്നോർത്തു ഒന്നു കൂടി ഞാൻ ചോദിച്ചു….
“”ഹ കേൾക്കണ്ട..!!! അതാ നല്ലത് മനുഷ്യന്റെ സമാധാനം കളഞ്ഞിട്ടു അവന്റെയൊരു നിൽപ്പ് കണ്ടില്ലേ.!!!!… “”
ചേച്ചിക്ക് എന്നോട് ദേഷ്യമാണോ അതോ വേറെ എന്തെങ്കിലും…
ആ വാക്കുകളിൽ നിന്നും എനിക്കൊന്നും ഊഹിച്ചെടുക്കാൻ പറ്റിയില്ല….
“”എന്താ ചേച്ചി ഇങ്ങനെ…!!!ഞാൻ ഇന്നലെ പറഞ്ഞതല്ലേ അറിയാണ്ട് പറ്റി പോയതാന്ന്..!!! എത്ര വട്ടം സോറി പറഞ്ഞതാ ഞാനതിന് ..!!!എന്നിട്ടും എന്നോട് എന്താ ഇങ്ങനെ കാണിക്കണേ..!!!””
ചേച്ചിയുടെ ഉള്ളിൽ എന്തെന്നറിയാൻ ഞാനൊന്നു ചുണ്ടയെറിഞ്ഞു…
“”മ്മ് നി വാ എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് അനു ഇവിടുന്നു പറഞ്ഞാൽ ശരിയാവില്ല…!!!.. “”
ചേച്ചി എന്നെ അകത്തേക്കു ക്ഷണിച്ചു…
“”ഇവിടെ വേറെ ആരും ഇല്ലെ ചേച്ചി..!!! കണ്ണനൊക്കെ എവിടെ പോയി.!!.. “”
ഒച്ചയും അനക്കമൊന്നും കേൾക്കാത്തത് കൊണ്ട് ചേച്ചിയോടൊന്നു ചോദിച്ചു…
“”കണ്ണനോ..??!! അവനെ ഞാനൊന്നു കടയില് പറഞ്ഞയച്ചു..!! പിന്നെ അമ്മയും അച്ഛനും ഒരിടം വരെ പോയിരിക്കുവാ…!!!.. “”
അവിടെ വേറെ ആരുമില്ലെന്നു കേട്ടപ്പോൾ അകത്തേക്ക് കയറാൻ എനിക്കൊരു മടി തോന്നിയെങ്കിലും ചേച്ചിയെ ഇങ്ങനെ തനിച്ചിനി കിട്ടിയില്ലെങ്കിലോ എന്നോർത്ത് മറ്റൊന്നും ചിന്തിക്കാതെ ചേച്ചിക്ക് പിന്നാലെയായി ഞാനകത്തേക്ക് കയറി…
“”വാ അനു..!! മുകളിൽ ഇരികാം..!!!..”
ചേച്ചി സ്റ്റെപ്പുകൾ കയറി മുകളിലേക്കു നടക്കുമ്പോൾ അതിനു പിന്നിലായി എന്തെന്നറിയാതെ ഞാനും നടന്നു…