ചേച്ചിമാരുടെ അനിയൻകുട്ടൻ 2 [Lion]

Posted by

അവനെനിക്കു മറുപടി തന്നു….

“”എങ്കി ശരി ടാ.!! ഞാൻ മുടി വെട്ടിയിട്ടു വരാം..!! ഇവിടെ ആണേൽ ഒടുക്കത്തെ തിരക്ക് കുറച്ചു നേരമാകും എന്തായാലും..!!!””

ഞാനതും പറഞ്ഞു കൊണ്ട് ഫോൺ കട്ട്‌ ചെയ്തു….

ഒന്നു വിദ്യേച്ചിയെ വിളിച്ചു നോക്കിയാലോ എന്നുണ്ടായിരുന്നു മനസ്സിൽ…

വരാൻ പറഞ്ഞ കാര്യം എന്താണെന്നു അറിയാമല്ലോ….

മെല്ലെ ഫോൺ എടുത്തു ഞാൻ വിദ്യേച്ചിയുടെ ഫോണിലേക്കു കോൾ ചെയ്തു…

ഒരു വട്ടം വിളിച്ചപ്പോ ചേച്ചി ഫോൺ അറ്റൻഡ് ചെയ്തില്ല…

ഉള്ളിൽ ചെറിയൊരു പേടി ഉണ്ടായിരുന്നു എനിക്ക്…

പിന്നെയും ഒന്നു കൂടി ഞാൻ വിളിച്ചു നോക്കിയപ്പോൾ ചേച്ചി ഫോൺ എടുത്തു…

“”ഹലോ എന്താടാ അനു..!!.””

ഫോൺ എടുത്തപാടെ ചേച്ചി എന്നോടാരാഞ്ഞു….

“”അതു ചേച്ചി..!!ചേച്ചി ഇന്നലെ രാത്രി എനിക്ക് കാണണമെന്ന് പറഞ്ഞു മെസ്സേജ് അയച്ചില്ലേ.!!? അതു എന്തിനാന്നു ചോദിക്കാൻ വിളിച്ചത..!!..

അതു പറയുമ്പോൾ എന്റെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു ഭയം തോന്നി…

“”ഓ അതാണോ കാര്യം…!!! നേരിട്ട് പറയാം നി വാ…!!!ഇങ്ങനെ ഫോണിൽ പറഞ്ഞാൽ അതു ശരിയാവില്ല…!!! എനിക്ക് നിന്നെ നേരിട്ട് കാണണം അനു അപ്പൊ പറയാം..!!””

ചേച്ചിയെനിക്കൊരു പിടിയും തരാതെ പറഞ്ഞു…

“”മ്മ് ഞാൻ അങ്ങോട്ട് വരുന്നുണ്ട് ചേച്ചി കുറച്ചു കഴിഞ്ഞു…!!!ചേച്ചി വീട്ടിൽ തന്നെ ഉണ്ടാവില്ലേ..!!.””

ഞാൻ സംശയത്തോടെ ചോദിച്ചു…

“”ഞാൻ വീട്ടി തന്നെ ഉണ്ടാവുമെടാ നി വാ..!!””

ചേച്ചി കൂടുതൽ ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു….

എന്നാലും എന്തായിരിക്കും ചേച്ചിയുടെ മനസ്സിൽ…

Leave a Reply

Your email address will not be published. Required fields are marked *