“”എന്താണേലും ഒന്നു പറഞ്ഞിട്ട് പോയിക്കൂടെടാ..??.. എനിക്ക് എന്തോ പോലെ ആയി എന്നിട്ട്..ഹ സാരമില്ല അതു വിട് അല്ല എന്നിട്ട് അമ്മമ്മയ്ക് ഇപ്പൊ എങ്ങനെ ഉണ്ട് എന്താ പറ്റിയെ””
കാര്യമറിയാൻ എന്നോണം അവൻ ആരാഞ്ഞപ്പോൾ എന്ത് പറയണമെന്നായി ഞാൻ…
“”കുഴപ്പമൊന്നുമില്ലെടാ എന്തോ പെട്ടെന്നൊരു നെഞ്ച് വേദന വന്നതാ ഇപ്പൊ ഓക്കേയായി””
അവനെ വിശ്വസിപ്പിക്കാൻ എന്നവണ്ണം ഞാനൊരു കള്ളമങ്ങു പറഞ്ഞു….
“ഓ ഞാനങ്ങു പേടിച്ചു പോയി എന്താ സംഭവമെന്നറിയാതെ…!!.. ചേച്ചിയാണേൽ ചോദിച്ചിട്ട് ഒന്നും പറഞ്ഞുമില്ല..!!”
അവന്റെ വാക്ക് കേട്ടപ്പോൾ എന്നെ കുറിച്ച് വിദ്യേച്ചിയോടവൻ അന്വേഷിച്ചു കാണുമെന്നു എനിക്ക് ഉറപ്പായി…
“”ചേച്ചി എന്നെ കണ്ടിലെടാ…!! ചേച്ചിയോട് പോലും പറയാൻ പറ്റിയില്ല അവിടുന്ന് വരുമ്പോ..!!പെട്ടന്നായിരുന്നു ടാ അതാ!!… “”
ഞാനവനോട് എന്തു പറയുമെന്നായി….
“”മ്മ് സാരമില്ലെടാ എന്താ സംഭവമെന്നറിയാൻ വിളിച്ചത ഞാൻ…!! എന്ന ശരി ടാ നാളെ കാണാം””
അതും പറഞ്ഞ കണ്ണൻ ഫോൺ കട്ട് ചെയ്തതും ഞാനൊന്നു മെല്ലെ കട്ടിലിന്നു എഴുന്നേറ്റു….
നേരം സന്ധ്യയോട് അടുത്തിരുന്നു….
സമയം നോക്കിയപ്പോൾ ആറു മണി…
“”അല്ല ഇ അമ്മയിതു എവിടെ പോയി…. അനക്കമൊന്നും ഇല്ലല്ലോ..!!!..””
താഴത്തെ മുറിയിലൊക്കെ ഞാൻ നോകിയെങ്കിലും അമ്മയെയും കണ്ടില്ല അച്ഛനെയും കണ്ടില്ല….
എന്ന പിന്നെ അമ്മ മുകളിലെത്തെ മുറിയിൽ എന്തേലും ജോലിയിൽ ആയിരിക്കുമെന്ന് വിചാരിച്ചു ഞാൻ അങ്ങോട്ട് നടന്നു….
ഞാൻ ചെല്ലുമ്പോൾ മുകളിലത്തെ മുറിയുടെ വാതിൽ അടച്ചിരിക്കുകയായിരുന്നു….