അതിൽ നിന്നും കണ്ണെടുക്കാതെ പതിയെ ഞാന മുറിയുടെ അകത്തേക്ക് കയറി….
“”വിദ്യേച്ചി തിരക്കിലാണോ..!!?””
ഇടറിയ ശബ്ദത്തോടെ പതിയെ ഞാനൊന്നു വിളിച്ചതും ഞെട്ടി തരിച്ച പോലെ ഫോൺ മാറ്റിയ ചേച്ചി ഒന്നെഴുന്നേറ്റിരുന്നു…
“”ഓ നീയായിരുന്നോ അനു..!!? മനുഷ്യനെ പേടിപ്പിക്കാനായിട്ട് ഒന്നു വിളിച്ചിട്ട് കേറി കൂടെടാ മുറിയിലു””
ചേച്ചി നന്നായി പേടിച്ചു പോയെന്നു തോന്നുന്നു എന്നെ വല്ലാത്തൊരു നോട്ടം നോക്കി…
അല്ലെങ്കിൽ ചേച്ചിക്ക് അത്രയും വേണ്ടപ്പെട്ട ആരെങ്കിലും ആയിരിക്കാം വിളിച്ചത് ഞാനത് തടസപ്പെടുത്തിയതിന്റെ ദേഷ്യമാവാം അതു…
“സോറി ചേച്ചി ഞാൻ പെട്ടന്ന് ഓർക്കാതെ ചേച്ചി ചൂടാവല്ലേ”
എന്തോ ചേച്ചിയുടെ മുഖം മാറിയത് കണ്ടപ്പോൾ ഞാൻ പെട്ടന്ന് കയറി പോയത് ഒരു തെറ്റായി പോയെന്നെനിക്ക് തോന്നി…
“എന്റെ അനു ദേഷ്യപെട്ടതല്ലടാ പിറകിന്നു ഇങ്ങനെ പെട്ടന്ന് വിളിച്ച ആരായാലും പേടിച്ചു പോവില്ലേ അല്ല നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് കേറി വന്നേ കണ്ണൻ ഇല്ലെ അവിടെ..?!!”
ചേച്ചി എന്റെ ആഗമനുദ്ദേശം അറിയാൻ എന്നോണം ചോദിച്ചു…
“”അതു പിന്നെ ചേച്ചി ഇ മുഖത്തു ഇതു മാറുന്നില്ലന്നെ …!!.. കണ്ണൻ പറഞ്ഞു ചേച്ചി എന്തേലും മരുന്ന് ആക്കി തരും ചേച്ചിയോട് പറഞ്ഞ മതീന്ന് അതാ ഞാൻ ഇങ്ങോട്ട് കേറി വന്നേ””
എന്റെ വരവിന്റെ ഉദ്ദേശം ഞാൻ വെളിപ്പെടുത്തിയപ്പോൾ ചേച്ചിയുടെ മുഖമൊന്നു തെളിഞ്ഞു…
“ഓ അതിനായിരുന്നോ മ്മ് ഇവിടെ ഇരിക്ക് നീ നോക്കട്ടെ ഞാൻ”
ചേച്ചിയുടെ ആജ്ഞ കേട്ടു ഞാനാ ബെഡിൽ കേറി ഇരുന്നു…