ചേച്ചി വല്ലാത്തൊരു നോട്ടം നോക്കി കൊണ്ടെന്നോട് ചോദിച്ചു…..
“”അതു പിന്നെ അറിയാണ്ട് പറ്റിയതാ ചേച്ചി കുടിക്കണമെന്ന് വിചാരിച്ചതല്ല ചങ്ങായിമാരൊക്കെ നിർബന്ധിച്ചപ്പോ അറിയാണ്ട് കുറച്ചു””
എന്തു പറയണമെന്നറിയാതെ ഞാൻ കുഴങ്ങി…
“”മ്മ് കിടന്നു ഉരുളാൻ നിൽക്കണ്ട ഇനി ദേ അനു ഇനി ഇതു ആവർത്തിച്ചാൽ ഉണ്ടല്ലോ അന്ന് നിന്റെ അവസാനമാ മോനെ ഓർത്തോ അതു””
ചേച്ചി എന്നെയൊന്നു വിരട്ടാൻ നോക്കി…
“”ഇല്ലന്റെ ചേച്ചി ഇനി ഞാൻ ആവർത്തിക്കില്ല എന്റെ ചേച്ചിയാണെ സത്യം””
കുടിക്കാതിരിക്കാൻ എനിക്ക് പറ്റില്ലെങ്കിലും ചേച്ചിയെ സന്തോഷിപ്പിക്കാൻ എന്നോണം ഞാനങ്ങനെയൊരു കള്ളം പറഞ്ഞു….
“മ്മ് ഇതു എങ്ങാനും കള്ള സത്യമാണേൽ എന്റെ മോനെ ദേ ചേച്ചിക്ക പ്രശ്നമാവ അറിയാല്ലോ”
“ചേച്ചി എന്നെയൊന്നോർമിപ്പിച്ചു”
“അങ്ങനെ ഞാൻ ചേച്ചിയെ തൊട്ട് കള്ളസത്യമിടുവോ എന്റെ ചേച്ചിക്ക് എന്തേലും വന്നാൽ എനിക്ക് സഹിക്കുവോ”
ചേച്ചിയെ സുഖിപ്പിക്കാൻ എന്നോണം ഞാനൊന്നു പൊക്കി പറഞ്ഞു….
“മ്മ് അങ്ങനെ ആയ നിനക്ക് കൊള്ളാം അല്ല നീ ഇപ്പൊ ക്ലാസ്സിലൊന്നും പോണില്ലെടാ ഇങ്ങനെ കറങ്ങി നടക്കാനാണോ നിന്റെ പ്ലാൻ”
വീട്ടിന്റെ തിണ്ണയിൽ ചടഞ്ഞിരുന്നു കൊണ്ട് ചേച്ചി എന്നോടാരാഞ്ഞു…
“”പോണം ചേച്ചി നോക്കുന്നുണ്ട് എന്തേലും ചെയ്യണം ഇനി പഠിച്ചോണ്ട് ഇരിക്കാനൊന്നും വയ്യന്നെ എന്തേലും ജോലി നോക്കണം””
ചേച്ചിയുടെ അടുത്തായി ഞാനും ഇരുന്നു….
“മ്മ് നന്നായ നിനക്ക് കൊള്ളാം എന്തേലും പഠിച്ചു നല്ല ജോലി വാങ്ങാൻ നോക്ക് ചെക്കാ അല്ല നിന്റെ മുഖമെന്താടാ ഇങ്ങനെ ചുവന്നിരിക്കണേ വല്ലടുത്തു നിന്നും അടി കിട്ടിയോ”