ഞങ്ങളെ കണ്ടതും ചിരിച്ചു കൊണ്ട് ഒന്നു എഴുന്നേറ്റു….
“അല്ല ആരിത് കണ്ണൻ മോനോ നിനക്ക് ഇങ്ങോട്ടുള്ള വഴിയൊക്കെ അറിയോ എന്റെ മോനെ ഞങ്ങളെയൊക്കെ അറിയുവോ ഓർമ്മയുണ്ടോ “”
ആന്റിയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ കണ്ണൻ പറഞ്ഞത് സത്യമാണെന്നു എനിക്ക് തോന്നി തുടങ്ങി….
“”നല്ല തിരക്കില ആന്റി അങ്ങനെ എവിടേം പോകാൻ എനിക്ക് സമയം കിട്ടാറില്ല അതാ അല്ലാതെ മറന്നിട്ടൊന്നുമല്ല “”
മുഖത്തു ഒരു ചിരി വരുത്താൻ കണ്ണൻ പാടു പെടുന്നത് കണ്ടപ്പോൾ എനിക്കാണ് ചിരി വന്നത്….
“വാ എന്താ പുറത്തു തന്നെ നിൽക്കണേ കേറി ഇരിക്ക് അല്ല ഇതാരാ കണ്ണാ ഫ്രണ്ട് ആണോ നിന്റെ”
ആന്റി എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു കൊണ്ട് കണ്ണനോട് തിരക്കി…
“ആ അതെ ആന്റി എന്റെ ഫ്രെണ്ട ഞങ്ങള് അവിടെ രഘുവേട്ടന്റെ കല്യാണമല്ലേ ഇന്ന് അവിടുന്ന് നേരെ വന്നതാ ആന്റിക്കു ഉണ്ടായിരുന്നില്ലേ കല്യാണം നമ്മുടെ ബന്ധുക്കളല്ലേ അതു”
അവിടെ തിണ്ണയിൽ ഇരുന്നു കൊണ്ട് കണ്ണൻ ആന്റിയോട് ചോദിച്ചു…
“ഓ ഉണ്ടെടാ ഞാനെന്തോ പോയില്ല മടിയായി പിന്നെ ഇവിടുന്നു മനുവേട്ടൻ പോയിട്ടുണ്ട് പിള്ളേരേം കൂട്ടിയിട്ടു”
മനു ആന്റിയുടെ ഹസ്ബൻഡ് ആണെന്ന് ആ പറച്ചിലിൽ എനിക്ക് മനസിലായി….
“ഓ അതാണല്ലേ അല്ല ആന്റി ഇപ്പൊ ജോലിക്കു പോകുന്നില്ലേ ആ ഷോപ്പിലു പോകുന്നുണ്ടായിരുന്നില്ലേ അതു നിർത്തിയോ”
കണ്ണൻ അങ്ങനെ ഓരോന്നായി ചോദിച്ചു തുടങ്ങി അതിനിടയിൽ അമ്മ തന്നയച്ച പൊതിയും ആന്റിക്കവൻ കൊടുത്തു….
“ഇല്ല മോനെ അവിടെ ശരിയാവുന്നില്ലടാ സാലറിയും കുറവ് പിന്നെ ആൾക്കാരൊന്നും അത്ര ശരിയല്ല”