അതും പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങാൻ ഒരുങ്ങി…
“ശരി ടാ എന്ന പിന്നെ കാണാം”
അവൻ ചിരിച്ചു കൊണ്ട് കടയിലേക്ക് കയറി പോയി…
“ടാ കിട്ടിയോ”
അമല് പോയപ്പോൾ കണ്ണൻ എന്റെ അടുത്തേക് വന്നു…
“”മ്മ് എങ്ങനെയൊക്കെയോ ഒപ്പിച്ചു മോനെ നീ ഒരു കാര്യം ചെയ്യ് അവളെ വിളിച്ചു കാര്യം പറ അവളുടെ വീട്ടിനടുത്തു നിൽക്കാൻ പറ ഇതു അവൾക്കു കൊടുത്തിട്ടു നമ്മുക്ക് നേരെ കല്യാണത്തിന്റെ അടുത്തേക് പോകാം”
ഞാൻ ആ ടാബ്ലറ്റ് പൊതി അവന്റെ കൈയിൽ കൊടുത്തു…
അവൻ അതു പോക്കറ്റിൽ ആക്കി എന്റെ അടുത്തു നിന്നും കുറച്ചു മാറി നിന്നു അവളെ ഫോൺ ചെയ്തു….
ഞാൻ എന്താന്ന് പോലും കേട്ടില്ല…
കുറച്ചു നേരം എന്തൊക്കെയോ സംസാരിച്ചുകൊണ്ടവൻ എന്റെ അടുത്തേക്ക് വന്നു….
“ഞാൻ പറഞ്ഞെടാ അവൾക്കു എന്തോ ഒരു പേടി പോലെ എങ്ങനെയൊക്കെയോ ഞാൻ പറഞ്ഞു സമാധാനിപ്പിച്ചിട്ടുണ്ട് എന്തായാലും നീ പറഞ്ഞപോലെ അതു വഴി പോയിട്ട് നേരെ അങ്ങോട്ടേക്ക് പോകാം അവളാ വീട്ടിനടുത്തുള്ള വളവില് നില്ക്കാന്ന് പറഞ്ഞിട്ടുണ്ട് എന്ന നമ്മുക്ക് വിട്ടാലോ”
അതും പറഞ്ഞവൻ വണ്ടിയിലേക്ക് കയറി…
“ശരി എന്ന നീ വണ്ടി എട് നേരെ അങ്ങോട്ടേക്ക് വിട്ടോ”
ഞാനതു പറഞ്ഞതും അവൻ വണ്ടി മുന്നോട്ടെടുത്തു….
നേരെ അവളുടെ വീട്ടിനടുത്തേക്കു വെച്ച് പിടിച്ചു….
എന്റെ ചേച്ചിയെ ഒന്നു വിളിച്ചു നോക്കണമെന്നുണ്ടായിരുന്നു മനസ്സിൽ പിന്നെ തിരക്ക് കഴിഞ്ഞിട്ടാവാമെന്നു കരുതി അതങ്ങു വേണ്ടെന്നു വെച്ചു….
അങ്ങനെ ഞങ്ങൾ ശ്രെയയുടെ വീട്ടിനടുത്തു എത്താറായപ്പോൾ വണ്ടിയുടെ വേഗതയൊന്നു കുറച്ചു…