ഞാനൊന്നു പറഞ്ഞു നിർത്തി…
“അല്ലടാ അതിനിപ്പോ ഞാനെന്തു ചെയ്യാനാടാ ഇതിനു”
അവനെന്നോട് സംശയത്തോടെ ചോദിച്ചു…
“”അതല്ലടാ പൊട്ടാ അങ്ങനെ പ്രെഗ്നന്റ് ആവാതെ ഇരിക്കാനുള്ള ഒരു ടാബ്ലറ്റ് ഇല്ലെ നിന്നെ വിളിച്ച ആ സാധനം കിട്ടുമെന്ന് വിചാരിച്ച വിളിച്ചത് വേറെ എവിടുന്നും അതു വാങ്ങിക്കാനുള്ള ധൈര്യം ഇല്ലാത്തോണ്ട് ആണെടാ അവിടെ കിട്ടുവോ””
ഞാൻ ഉള്ള കാര്യമങ്ങ് പറഞ്ഞു…
“”ഓ അപ്പൊ അതാണല്ലേ കാര്യം സാധനമൊക്കെ ഷോപ്പിൽ ഉണ്ട് പക്ഷേ അതൊക്കെ ഭയങ്കര റിസ്ക്കാടാ അവൾക്കു എന്തേലും സൈഡ് എഫക്ട് ഉണ്ടാകും അതു കഴിച്ച എന്താണേലും വരുന്നതു നിന്റെ ഉത്തരവാദിത്വത്തിൽ ഏറ്റോണം അങ്ങനെ ആണെങ്കിൽ മാത്രം ഞാൻ സാധനം തരാം””
ആ റിസ്ക് ഏറ്റെടുക്കാൻ പേടിയാണെന്നുള്ള കാര്യം അവന്റെ വാക്കുകളിൽ ഉണ്ടായിരുന്നു…
“ചത്തൊന്നും പോവില്ലല്ലോ നീ പേടിക്കുവൊന്നും വേണ്ട നീ തന്നതാണെന്നു ഞങ്ങള് ആരോടും പറയാനൊന്നും പോണില്ല ഞാനിപ്പോ കടയിലേക്ക് എത്തും നീ എടുത്തു വെക്കു”
മറ്റൊന്നും ആലോചിക്കാതെ ഞാനവന് ഉറപ്പു കൊടുത്തു…
“എങ്കി ശരി ടാ നിങ്ങള് വാ ഞാൻ എടുത്തു വെക്കാം അതു”
അതും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു…
“”ടാ എന്താ പറഞ്ഞെ അവൻ””
എന്തായിന്നറിയാനുള്ള ആകാംഷയിൽ കണ്ണനെന്നെയൊന്നു നോക്കി…
“”ഇനി നീ ടെൻഷൻ ആവേണ്ട മോനെ ആ കാര്യത്തിൽ ഞാനൊരു തീരുമാനം ആക്കിയിട്ടുണ്ട്””
അത് കേട്ടതും അവന്റെ മുഖമൊന്നു തെളിഞ്ഞു…
“”എന്നാപ്പിന്നെ ടൗണിലേക് വിടട്ടെ ഞാൻ””
അവൻ വണ്ടിയൊന്നു സ്റ്റാർട്ട് ആക്കി…
“”മ്മ് നീ എടുക്ക് നേരെ വിട്ടോ ടൗണിലേക്ക്””