ചേച്ചിമാരുടെ അനിയൻകുട്ടൻ 2 [Lion]

Posted by

അമ്മ ഒന്നുടെ പറഞ്ഞപ്പോഴാണ് കല്യാണത്തിന് പോകേണ്ട കാര്യം എനിക്ക് ഓർമ വന്നത്…

“ശെടാ നേരമിത്ര ആയല്ലേ”

ഞാൻ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു…

സമയം നോക്കുമ്പോൾ പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു…

“കണ്ണൻ അവിടുണ്ടോ അമ്മേ”

അമ്മയോടായി ഞാൻ തിരക്കി…

“ഹ എത്ര നേരായി അവൻ നിന്നേം നോക്കി ഇരിക്കണ് എണിറ്റു ചെല്ലാൻ നോക്ക്”

അമ്മ അതും പറഞ്ഞ് പുറത്തേക്കു പോയി…

ഞാൻ എഴുന്നേറ്റ് ഹാളിലേക്കും…

കണ്ണൻ അവിടെ ഇരുന്നു ടീവി കാണുവായിരുന്നു…

അമ്മയ്ക്ക് എന്നെ പോലെ തന്നെയാണ് അവനും എന്തോ ചിപ്സോ മറ്റോ അവനു കൊടുത്തിട്ടുണ്ട് അമ്മ അതും കൊറിച്ചോണ്ട് ഇരിപ്പാണ് കക്ഷി…

എന്നെ കണ്ടതും അവനെന്നെ വല്ലാതൊന്നു നോക്കി…

ഞാൻ ആണേൽ ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് ചെന്നു…

“”എടാ പന്നി നീ എന്തു പരുപാടിയ കാണിച്ചേ ഞാൻ എത്ര വിളിച്ചു നിന്നെ കുളിച്ചൊരുങ്ങി കെട്ടി എത്ര മണിക്കൂറായെന്നോ ഞാൻ ഇരിക്കണ് പറഞ്ഞ വാക്കിന് വില വേണമെടാ പട്ടി കോപ്പ് അതിന്റെ ഇടയ്ക് അവളും വിളിച്ചു വട്ടാകുവാ എന്നെ ഞാൻ എന്താ ചെയ്യാ എനിക്ക് ഒരു പിടിയും കിട്ടണില്ല””

പറ്റി പോയ അബദ്ധവും എന്നോടുള്ള ദേഷ്യവും എല്ലാം കൂടെ അവനങ്ങു ഒരുമിച്ചു പറഞ്ഞു….

“”എടാ സോറി ടാ ഞാൻ കിടന്നങ്ങു ഉറങ്ങിപ്പോയി നീ ചൂടാവല്ലേ നിന്റെ പ്രശ്നം തീർത്തിട്ടെ നമ്മള് ആ കല്യാണത്തിന് പോണുള്ളൂ അതു പോരെ””

അവനെ സമാധാനിപ്പിക്കാൻ എന്നോണം ഞാനവനൊരു വാക്ക് കൊടുത്തു….

“”മ്മ് ശരി നീ വേഗം പോയി ഡ്രസ്സ്‌ മാറിയിട്ട് വാ കുളിച്ചില്ലേ നീ നേരത്തെ””

Leave a Reply

Your email address will not be published. Required fields are marked *