വല്ലാത്തൊരു നോട്ടം നോക്കി അച്ഛന്നെനോട് അതും പറഞ്ഞ് പുറത്തേക്കു നടന്നു പോയി…
എന്റെ ഭാഗ്യത്തിന് ഞാൻ ഭയന്നത് പോലെ അച്ഛൻ വഴക്കൊന്നും പറഞ്ഞില്ല ചിലപ്പോ അമ്മ വഴക്കു പറയേണ്ടെന്നു പറഞ്ഞ് കാണും അതാവും…
വെറുതെ ഓരോന്ന് ചിന്തിച്ചു ഞാൻ മുറിയിലേക്ക് നടന്നു…
ബെഡ് കണ്ടപ്പോൾ ചാടി കിടന്നുറങ്ങാൻ തോന്നിയെങ്കിലും ഒന്നു ഡ്രസ്സ് മാറി കിടക്കാമെന്നു വെച്ചു നിന്നപ്പോഴാണ് എനിക്ക് ഒരു ഫോൺ കോൾ വന്നത്….
എടുത്തു നോക്കിയപ്പോ നമ്മുടെ കക്ഷി തന്നെയാണ് കണ്ണൻ…
അല്ലാണ്ട് ആരു വിളിക്കാനാ എന്റെ ഫോണിലെന്നോർത്തു കോൾ ഞാൻ അറ്റന്റ് ചെയ്തു….
“എടാ അനൂപേ നീ ഇപ്പോഴാ വര”
ഫോൺ എടുത്തപാടെയുള്ള അവന്റെ ചോദ്യം കേട്ടു ഞാനൊന്നു പകച്ചു പോയി…
“എന്താടാ എന്തു പറ്റി എന്തേലും പ്രശ്നമുണ്ടോ ഞാൻ ഇപ്പൊ അല്ലെ അവിടുന്ന് വന്നത് ഇനി കുറച്ചു കഴിഞ്ഞു വന്ന പോരെ കുറച്ചു നേരം കിടന്ന് ഉറങ്ങട്ടെടാ വല്ലാത്ത തലവേദന നീ എന്താ വിളിച്ചേ പ്രശ്നമൊന്നും ഇല്ലല്ലോ”
കാര്യമറിയാൻ എന്നോണം ഞാൻ ചോദിച്ചു…
“”ഏയ്യ് അങ്ങനെ ഒന്നുല്ലടാ എന്തോ മനസ്സിനൊരു സമാധാനം കിട്ടണില്ല അതിനൊരു തീരുമാനമായാലെ ഇ ടെൻഷൻ ഒന്നു മാറു””
മറ്റവളുടെ കാര്യമാണ് പിന്നെയും ഇവൻ പറയാൻ വരുന്നതെന്ന് അറിഞ്ഞപ്പോൾ എനിക്കങ്ങു ചൊറിഞ്ഞു കേറി…
“”നീ ഒന്നു വെച്ചിട്ട് പോയെ കണ്ണാ ഞാൻ കുറച്ചു കഴിഞ്ഞിട്ടു വരാം വരുമ്പോ നിന്നെ ഞാൻ വിളിച്ചോളാം നീ അവിടെ പേടിച്ചോണ്ട് ഇരിക്ക് അല്ല പിന്നെ””
കേട്ടു മടുത്ത കാര്യം പിന്നെയും പിന്നെയും പറഞ്ഞോണ്ട് ഇരുന്ന ആർക്കാ പിന്നെ ദേഷ്യം വരാതെ…