വണ്ടിയെന്നു ഒതുക്കി വെച്ച ഞാൻ ചിരിച്ചു കൊണ്ട് ചേച്ചിയുടെ അടുത്തേക്ക് നടന്നു…
“”ഹ നി വന്നോ അനു..!!!.. “”
ചേച്ചിയെന്നെ നോക്കി നിന്നുകൊണ്ടൊന്നു പുഞ്ചിരിച്ചു…
ആയിരം പൂർണ ചന്ദ്രന്മാർ ഒരുമിച്ചു വിരിഞ്ഞത് പോലെ….
“”എന്താ ചേച്ചി ഇങ്ങനെ നോക്കണേ ആദ്യായിട്ടു കാണും പോലെ..!!..””
ചേച്ചിയുടെ നോട്ടം കണ്ടാൽ എന്നെ ഇപ്പൊ കടിച്ചു തിന്നുമെന്ന മട്ടിലായിരുന്നു…
“”ഓ ഇനി എന്തു കാണാനാ അനു കാണേണ്ടതെല്ലാം നി കണ്ടില്ലേ…!!!.. “”
ചേച്ചിയുടെ സംസാരം കേട്ട ഞാനവിടെയൊന്നു തരിച്ചു നിന്നു പോയി….
എന്റെ വിദ്യേച്ചി തന്നെയാണോ ഇങ്ങനെയൊക്കെ പറയണേ…
അത്ഭുതത്തോടെ ഞാനാ മുഖത്തേക്കൊന്നു നോക്കി….
ആ മുഖത്തു വലിയ ഭാവവിത്യാസമൊന്നും ഞാൻ കണ്ടില്ല….
“”ചേച്ചി എന്താ പറഞ്ഞെ..!!..ഞാൻ കേട്ടില്ല..!!!..””
പറഞ്ഞത് ചേച്ചിക്ക് മാറി പോയതാണോന്നോർത്തു ഒന്നു കൂടി ഞാൻ ചോദിച്ചു….
“”ഹ കേൾക്കണ്ട..!!! അതാ നല്ലത് മനുഷ്യന്റെ സമാധാനം കളഞ്ഞിട്ടു അവന്റെയൊരു നിൽപ്പ് കണ്ടില്ലേ.!!!!… “”
ചേച്ചിക്ക് എന്നോട് ദേഷ്യമാണോ അതോ വേറെ എന്തെങ്കിലും…
ആ വാക്കുകളിൽ നിന്നും എനിക്കൊന്നും ഊഹിച്ചെടുക്കാൻ പറ്റിയില്ല….
“”എന്താ ചേച്ചി ഇങ്ങനെ…!!!ഞാൻ ഇന്നലെ പറഞ്ഞതല്ലേ അറിയാണ്ട് പറ്റി പോയതാന്ന്..!!! എത്ര വട്ടം സോറി പറഞ്ഞതാ ഞാനതിന് ..!!!എന്നിട്ടും എന്നോട് എന്താ ഇങ്ങനെ കാണിക്കണേ..!!!””
ചേച്ചിയുടെ ഉള്ളിൽ എന്തെന്നറിയാൻ ഞാനൊന്നു ചുണ്ടയെറിഞ്ഞു…
“”മ്മ് നി വാ എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് അനു ഇവിടുന്നു പറഞ്ഞാൽ ശരിയാവില്ല…!!!.. “”