അമ്മയ്ക്കും മറുപടിയും കൊടുത്തു ഞാനെന്റെ വീട്ടിൽ നിന്നും ഇറങ്ങി…
വണ്ടിയും എടുത്തു നേരെ ടൗണിലേക്ക് വിട്ടു…
ബാർബർ ഷോപ്പിൽ എത്തിയ ഞാൻ അവിടുത്തെ തിരക്ക് കണ്ടപ്പോൾ എന്ന പിന്നെ കണ്ണനെ ഒന്നു വിളിക്കാമെന്ന് വെച്ചു ഫോൺ എടുത്തു….
രണ്ടു മൂന്നു വട്ടം ഫോൺ റിങ് ചെയ്തപ്പോൾ തന്നെ അവൻ ഫോൺ എടുത്തു….
“”ടാ എവിടെയാ..!!..””
ഫോൺ എടുത്തപാടെ അവനെന്നോട് ഇങ്ങോട്ട് ചോദിച്ചു….
“”ഞാനിവിടെ ടൗണിലാട…!!!ഒന്നു മുടി വെട്ടാൻ വന്നിരിക്കുവാ..!!! ഇതു കഴിഞ്ഞിട്ടു ഞാൻ അങ്ങോട്ട് വരാം..!! നി എന്തെടുക്കുവാ അവിടെ…!!!.
ഞാനവനോട് ചോദിച്ചു….
“”ഓ ടൗണിലാണോ..!!! ഞാൻ വീട്ടിൽ ഉണ്ടെടാ നി മുടിയൊക്കെ വെട്ടി ഇങ്ങോട്ട് വാ…!!!!ഞാനിവിടെ ഉണ്ടാകും..!! നി വന്നിട്ട് എവിടേലും പോകാം..!!! എനിക്ക് ഇന്ന് പ്രതേകിച്ചു പരുപാടി ഒന്നുമില്ല…!!!..””
അവനെനിക്കു മറുപടി തന്നു….
“”എങ്കി ശരി ടാ.!! ഞാൻ മുടി വെട്ടിയിട്ടു വരാം..!! ഇവിടെ ആണേൽ ഒടുക്കത്തെ തിരക്ക് കുറച്ചു നേരമാകും എന്തായാലും..!!!””
ഞാനതും പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു….
ഒന്നു വിദ്യേച്ചിയെ വിളിച്ചു നോക്കിയാലോ എന്നുണ്ടായിരുന്നു മനസ്സിൽ…
വരാൻ പറഞ്ഞ കാര്യം എന്താണെന്നു അറിയാമല്ലോ….
മെല്ലെ ഫോൺ എടുത്തു ഞാൻ വിദ്യേച്ചിയുടെ ഫോണിലേക്കു കോൾ ചെയ്തു…
ഒരു വട്ടം വിളിച്ചപ്പോ ചേച്ചി ഫോൺ അറ്റൻഡ് ചെയ്തില്ല…
ഉള്ളിൽ ചെറിയൊരു പേടി ഉണ്ടായിരുന്നു എനിക്ക്…
പിന്നെയും ഒന്നു കൂടി ഞാൻ വിളിച്ചു നോക്കിയപ്പോൾ ചേച്ചി ഫോൺ എടുത്തു…