കോപ്പിലെ ഫോൺ ചെവിയുടെ അടുത്തു തന്നെ ഉണ്ടായിരുന്നത് കൊണ്ട് ചെവി അടിച്ചു പോണ ശബ്‌ദമായിരുന്നു….
ഫോൺ എടുത്തു നോക്കിയപ്പോൾ സമയം രാത്രി പതിനൊന്നു മണി….
അപ്പോഴാണ് ഞാനാ ഫോണിൽ വന്ന മെസ്സേജിന്റെ പേര് ശ്രദ്ധിച്ചത്…
“”വിദ്യേച്ചി..!!..””
വിദ്യേച്ചി ആയിരുന്നു അതു…
ചാടി എഴുന്നേറ്റിരുന്ന ഞാൻ വേഗമാ വാട്സപ്പ് മെസ്സേജ് ഓപ്പൺ ചെയ്തു….
ഒരു വോയിസ് മെസ്സേജ് ആയിരുന്നു അത്…
ഞാനതൊന്നു പ്ലേ ചെയ്തു ചെവിയോട് ചേർത്തു…
“”അനു..!!.. എനിക്കെന്തോ കിടന്നിട്ടു ഉറക്കം വരുന്നില്ലെടാ!!!..നാളെ… ഒന്നു നീ ഇവിടെ വരെയൊന്നു വരുവോ…??
എനിക്ക് നിന്നെയൊന്നു കാണണം എനിക്ക് സംസാരിക്കണം..!!!.. “”
ചേച്ചി വോയിസ് മെസ്സേജ് അയച്ചതിൽ ഇത്ര മാത്രമേ ഉണ്ടായിരുന്നുള്ളു…
എന്നാലും എന്തിനായിരിക്കും ചേച്ചി എന്നെ കാണണമെന്ന് പറഞ്ഞത്….
എന്നെ ഉപദേശിക്കാൻ ആയിരിക്കുവോ അതോ വേറെ എന്തെങ്കിലും ഉദ്ദേശിച്ചാവുമോ ഇനി….
ചേച്ചിക്ക് എന്തു മറുപടി കൊടുക്കുമെന്നറിയാതെ ഫോൺ ഒന്നു മാറ്റി വെച്ച ഞാൻ തലപുകഞ്ഞാലോചിച്ചു…
എന്തായാലും മെസ്സേജ് അയച്ചു മറുപടി കൊടുക്കേണ്ടെന്നു എനിക്ക് തോന്നി…
നാളെ എന്തായാലും നേരിട്ടൊന്നു പോയേക്കാം..
ചേച്ചിയുടെ മനസ്സിൽ എന്താണെന്നു അറിയാമല്ലോ….
എന്നാലും ചേച്ചി എന്തിനാവും എന്നെ കാണാൻ പറഞ്ഞത്…
പിന്നെ തിരിഞ്ഞും മറിഞ്ഞും കിടന്നെങ്കിലും എനിക്ക് ഉറക്കം വന്നതെ ഇല്ല മനസ്സിൽ മുഴുവൻ ചേച്ചിയായിരുന്നു….
“”ടാ അഭി എഴുന്നേൽക്കെടാ നട്ടുച്ചയായി എന്തു ഉറക്കമാടാ ഇതു…!!!.. “”