മറ്റൊന്നും ഓർക്കാതെ ചേച്ചിയോട് എല്ലാം തുറന്നു പറഞ്ഞപ്പോൾ ചേച്ചിക്കും ബോധ്യമായികാണണം തെറ്റ് തന്റെയും കൂടി ആണെന്ന്….
“””അനു അതു ഞാൻ…!! ഞാൻ അങ്ങനെയൊന്നും വിചാരിച്ചല്ല..!! മോനെ ഞാൻ നിന്നെ എന്റെ അനിയൻ ആയിട്ടല്ലേ കണ്ടിട്ടുള്ളു നീ എന്നെ ഇങ്ങനെയൊക്കെ കാണുമെന്നു സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ലടാ…!!!… “””
എല്ലാം തന്റെ തെറ്റാണെന്ന കുറ്റബോധം കൊണ്ടാവണം തല തായ്‌തിയിരുന്നു ചേച്ചി വിങ്ങി കൊണ്ടിരുന്നു….
“”ചേച്ചി സോറി ചേച്ചി….¡!!! എന്റെ പൊന്നു ചേച്ചി അല്ലെ എന്നെ വെറുക്കല്ലേ ചേച്ചി മാപ്പ് ഇനി ഞാൻ ഇതു ആവർത്തിക്കില്ല ചേച്ചി…!!!…””
ചേച്ചിയുടെ ഇടതു കൈയിൽ പതിയെ ഞാനൊന്നു പിടിച്ചു….
“”പിണങ്ങല്ലേ ചേച്ചി എനിക്കത് സഹിക്കാൻ പറ്റില്ല…!!.. “”
എന്റെ വാക്കുകൾ കേൾക്കാതെന്ന പോലെ അപ്പോഴും വിദ്യേച്ചി തല തായ്‌തി ഇരികുകയായിരുന്നു….
“”അനു.. ഞാനൊന്നു കിടക്കട്ടെ…!! നല്ല തലവേദന നീ പൊക്കൊ പേടിക്കേണ്ട എല്ലാം എന്റെ തെറ്റാ നീ ഇതോർത്തു ഇനി പേടിച്ചു ഇരിക്കേണ്ട …!!.. പോയിക്കോ അനു…!!””
എന്നെ ഒഴിവാക്കാൻ എന്നോണം ചേച്ചിയത് പറഞ്ഞപ്പോൾ പിന്നെ എനിക്കവിടെ ഇരിക്കാൻ തോന്നിയില്ല…
പതിയെ എഴുന്നേറ്റ ഞാൻ കണ്ണനോട് പോലും ഒന്നും പറയാതെ അവിടെ നിന്നും ഇറങ്ങി….
മനസു മുഴുവൻ എന്തെന്നില്ലാത്ത ആശങ്കയായിരുന്നു….
ചേച്ചി ഇനി എന്നെ വെറുക്കുവോ മിണ്ടുവോ ഇനി എങ്ങനയാവും ചേച്ചിയെന്നെ കാണുക….
എങ്ങനെയൊക്കെയോ വീട്ടിൽ എത്തിയ ഞാൻ അമ്മയ്ക്കു പോലും മുഖം കൊടുക്കാതെ മുറിയിൽ പോയി കിടന്നു….