ചേച്ചിമാരുടെ അനിയൻകുട്ടൻ 2 [Lion]

Posted by

വീട്ടിലെത്തിയ ഞാൻ മെല്ലെ ഒന്നു വണ്ടി ഒതുക്കി വീട്ടിനകത്തേക്കു നടന്നതും അമ്മ കൈയോടെ പൊക്കി എന്നെ….

“”ഹ എത്തിയോ നീ നിന്റെ ഊരു തെണ്ടലൊക്കെ കഴിഞ്ഞോ നിനക്ക് ഒന്നു വിളിച്ചു പറഞ്ഞാൽ എന്താടാ പിന്നെ എന്തിനാ നിന്റെ കൈയിലി കുന്തം””

അമ്മ രാവിലെ തന്നെ നല്ല ചൂടിലാണെന്നു അമ്മയുടെ സ്വരം മാറിയപ്പോൾ തന്നെ എനിക്ക് മനസിലായി…

“”ഞാൻ കണ്ടില്ല അമ്മേ വിളിച്ചത് എന്നെ എന്തിനാ ഇങ്ങനെ വഴക്കു പറയണേ ഞാൻ പെണ്ണൊന്നും അല്ലല്ലോ ആണല്ലേ പോയ വരില്ലേ പിന്നെന്തിനാ ഇങ്ങനെ വിളിച്ചോണ്ട് ഇരിക്കണേ എന്തിനാ ഇത്ര പേടി””

അമ്മയുടെ വായടിപ്പിക്കാൻ എന്നോണം ഞാനൊരു മറു മരുന്നിട്ടു…..

“”നീ എന്തിനാടാ എന്നോട് അതിനു ചാടി കേറാൻ വരണെ നിന്റെ അച്ഛൻ കാണണ്ട നിന്നെ ദേഷ്യം പിടിച്ചു ഇരിക്കുവാ അവിടെ എഴുന്നേറ്റു വരും മുൻപ് റൂമിൽ പൊക്കൊ വെറുതെ അടി വാങ്ങണ്ട നിന്നോട് പറയാൻ വന്ന എന്നെ പറഞ്ഞ മതിയല്ലോ””

അമ്മയ്ക്ക് എന്നോട് ഉള്ള സ്നേഹം എനിക്ക് അറിയാവുന്നതു കൊണ്ട് തന്നെ അമ്മ എന്നെ ഒന്നും ചെയ്യില്ലെന്ന് എനിക്ക് ഉറപ്പാണ് പക്ഷെ അച്ഛയോടു തറുതല പറഞ്ഞാൽ എന്റെ തടി കേടാവുമെന്ന് നന്നായി അറിയാവുന്ന ഞാൻ അവിടെ നിന്നും തടിയുരാൻ എന്നവണം മുറിയിലേക്ക് മെല്ലെ നടക്കാൻ ഒരുങ്ങി…

“”അച്ഛയോടു പറയാൻ നിൽക്കണ്ട ഇനി””

ഞാൻ അമ്മയെ ഒന്നു ഓർമിപ്പിച്ചു…

“”മ്മ് എന്തു കോലമാട നിന്റെ നീ എന്താ തറയിലാണോ രാത്രി കിടന്നു ഉറങ്ങിയേ പോയി കുളിച്ചിട്ടു മുറിയിൽ കേറിയ മതി ഇനി””

എന്റെ മുഷിഞ്ഞഴുകിയ വസ്ത്രം കണ്ടാവാം അമ്മ എന്നെ കുളിക്കാനായി നിർബന്ധിച്ചു….

Leave a Reply

Your email address will not be published. Required fields are marked *