മുകളിൽ വെച്ചിരുന്ന പുസ്തകമെടുത്തു വെറുതെ ഞാനൊന്നു തുറന്നു നോക്കി….
ചേച്ചിയുടെ ഡയറി ആയിരുന്നു അതു…
തുറന്നു വായിക്കുന്നത് തെറ്റാണെങ്കിലും വെറുതെയെന്നോണം ഞാൻ അതിലെ താളുകൾ മറിച്ചു നോക്കി…
അപ്പോഴാണ് അതിന്റെ താളുകൾക്കിടയിൽ നിന്നും ഒരു ഫോട്ടോ തായേക്ക് വീണത്….
ഞാനൊന്നു എടുത്തു നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരന്റെ ഫോട്ടോ ആയിരുന്നു അതു….
ഓഹോ അപ്പൊ വെറുതെ അല്ല വിദ്യേച്ചി കല്യാണത്തിന് സമ്മതിക്കാത്തത് ഇതായിരുന്നല്ലെ കാര്യം വെറുതെ അല്ല ലൗവർ ഉണ്ടോന്നു ചോദിച്ചപ്പോൾ ചേച്ചി ഉരുണ്ടു കളിച്ചതു….
ആ ഫോട്ടോയിൽ നോക്കി കൊണ്ട് ഞാൻ വെറുതെ പിറുപിറുത്തു….
“ഇല്ല മോനെ എന്റെ വിദ്യേച്ചിയെ ഞാൻ തൊടാതെ നിനക്ക് തരുന്ന പ്രശ്നമില്ല”
ചേച്ചി വരും മുൻപ് ഞാനാ ഫോട്ടോ എടുത്തു ആ പുസ്തകത്തിൽ തന്നെ വെച്ച് എടുത്ത സ്ഥലത്തു തന്നെ തിരിച്ചു വെച്ചു….
അങ്ങനെ ഒന്നുമറിയാത്തവനെ പോലെ ആ ബെഡിൽ കയറി ഞാൻ ഇരുന്നപ്പോയെക്കും ചേച്ചി മരുന്നുമായി തിരിച്ചെത്തി…
“ഒരു കണക്കിന് തട്ടി കൂട്ടി എടുത്തത അനു ഇതു..!!! നീ ആ മുഖമൊന്നു കാണിച്ചേ ഞാനിതൊന്നു പുരട്ടി തരാം കാണിക്കെടാ ചെക്ക”
ചേച്ചിയുടെ വാക്ക് കേട്ടു ഞാനൊന്നു നേരെ ഇരുന്നു…
പതിയെ ആ കുഴമ്പു പരുവത്തിലുള്ള മരുന്നെടുത്തു എന്റെ മുഖത്ത് ചേച്ചി പുരട്ടി തുടങ്ങി ….
“നല്ല പുകച്ചില ചേച്ചി ഇതു തേച്ച മാറുവോ ചേച്ചി”
ആന്റിയുടെ അടിയേറ്റ ചൂട് എന്റെ മുഖത്തു നന്നായി അറിയുന്നുണ്ടായിരുന്നു….
“നോക്കാടാ അനു ഇതൊന്നു തേച്ചു പിടിപ്പിക്കട്ടെ ഞാൻ..!!!വല്ല വിഷാമ്ഷവും ഉണ്ടേല് അതൊക്കെ ഇതു തേച്ച മാറുമെടാ”