അങ്ങനെ കുറച്ചു നേരത്തിനുള്ളിൽ ഞങ്ങൾ കണ്ണന്റെ വീട്ടിലെത്തി….
ആരെയോ ഫോണും വിളിച്ചു പുറത്തൂടെ നടക്കുന്നുണ്ടായിരുന്നു അന്നേരം വിദ്യേച്ചി….
ഞങ്ങളെ കണ്ടതും ചേച്ചി ഫോണൊന്നു മാറ്റി കൊണ്ട് ഞങ്ങളെ നോക്കി നിന്നു….
വണ്ടിയിൽ നിന്നും ഇറങ്ങിയ കണ്ണനു ഒരു ഫോൺ കോൾ വന്നപ്പോൾ സംസാരിച്ചു കൊണ്ടവൻ അകത്തേക്ക് കയറി പോയി….
എന്നാ പിന്നെ വിദ്യേച്ചിയോട് ഒന്നു മിണ്ടികളയാമെന്ന് വെച്ചു ഞാൻ ചേച്ചിയുടെ അടുത്തേക് പതിയെ നടന്നു….
“”എന്താടാ അനു നിന്റെ ഇന്നലത്തെ കെട്ടൊക്കെ ഇറങ്ങിയോ എന്തായിരുന്നു ഇന്നലെ നിന്റെ കളി””
ചേച്ചി വല്ലാത്തൊരു നോട്ടം നോക്കി കൊണ്ടെന്നോട് ചോദിച്ചു…..
“”അതു പിന്നെ അറിയാണ്ട് പറ്റിയതാ ചേച്ചി കുടിക്കണമെന്ന് വിചാരിച്ചതല്ല ചങ്ങായിമാരൊക്കെ നിർബന്ധിച്ചപ്പോ അറിയാണ്ട് കുറച്ചു””
എന്തു പറയണമെന്നറിയാതെ ഞാൻ കുഴങ്ങി…
“”മ്മ് കിടന്നു ഉരുളാൻ നിൽക്കണ്ട ഇനി ദേ അനു ഇനി ഇതു ആവർത്തിച്ചാൽ ഉണ്ടല്ലോ അന്ന് നിന്റെ അവസാനമാ മോനെ ഓർത്തോ അതു””
ചേച്ചി എന്നെയൊന്നു വിരട്ടാൻ നോക്കി…
“”ഇല്ലന്റെ ചേച്ചി ഇനി ഞാൻ ആവർത്തിക്കില്ല എന്റെ ചേച്ചിയാണെ സത്യം””
കുടിക്കാതിരിക്കാൻ എനിക്ക് പറ്റില്ലെങ്കിലും ചേച്ചിയെ സന്തോഷിപ്പിക്കാൻ എന്നോണം ഞാനങ്ങനെയൊരു കള്ളം പറഞ്ഞു….
“മ്മ് ഇതു എങ്ങാനും കള്ള സത്യമാണേൽ എന്റെ മോനെ ദേ ചേച്ചിക്ക പ്രശ്നമാവ അറിയാല്ലോ”
“ചേച്ചി എന്നെയൊന്നോർമിപ്പിച്ചു”
“അങ്ങനെ ഞാൻ ചേച്ചിയെ തൊട്ട് കള്ളസത്യമിടുവോ എന്റെ ചേച്ചിക്ക് എന്തേലും വന്നാൽ എനിക്ക് സഹിക്കുവോ”