തറവാട്ടു കുളത്തിലേക്കു പോകാൻ നേരം പഴയകാലതെന്ന പോലെ ഒരു തോർത്ത് മുണ്ടും കയ്യിലിത്തിരി എണ്ണയും സോപ്പും പിടിച്ചു.. വീട്ട് ചുവരിനോട് ചാരിനിൽക്കുന്ന കുളത്തിൽ പണ്ട് ഞാനും അങ്കിയും ഒരുപാട് കുസൃതികൾ കാണിച്ചിരുന്നു.. ആ കുളപടവിൽ മുലകച്ച കെട്ടി അവളും അടുത്ത് ഞാനിരിക്കുന്ന രൂപവും എന്റെ മനസ്സിൽ തെളിഞ്ഞു. മൈര്.. വീണ്ടും.. തലയൊന്ന് ബലം പിടിച്ചു നേരെ കുളത്തിലേക്കു ഒരൊറ്റ ചാട്ടം.
ടേബിളിലേക്ക് കൊണ്ടുവച്ച വെള്ളയരി ചോറും മോര് കറിയും മാമ്പഴ പുളിശ്ശേരിയും കണ്ടപ്പോൾ തന്നെ നാവിൽ വെള്ളമൂറി. ആർത്തിയോടെ കഴിച്ചു അവസാനം വിരലുകൾ ഊമ്പിയെടുക്കുന്നത് വരെ ദേവകിയമ്മയും വിലാസിനിയും എന്നെ നോക്കികൊണ്ടേയിരുന്നു..
“”എന്ത് തീറ്റയാ സഞ്ജു..എത്ര വേഗത്തിലാ നീ കഴിച്ചേ. പഴയ സ്വഭാവത്തിന് ഒരു മാറ്റൊല്ല “” ഒരു ചിരിയോടെ എന്നെ നോക്കി ദേവകിയമ്മ ചോദിച്ചു..
“”ഇത്രേം രുചിയുള്ള ഭക്ഷണം കഴിച്ചിട്ട് നാളെത്രെയായെന്നറിയോ അച്ഛമ്മയ്ക്ക് “” ഒരു ഗ്ലാസ് വെള്ളവും കുടിച്ചു നല്ലൊരു എമ്പക്കവും വിട്ടു ഞാൻ ചോദിച്ചു.
“”ഇനിയൊന്നുറങ്ങണം “” കസേരയിൽ നിന്നെഴുനേറ്റ് ഞാൻ പറഞ്ഞു..
“”ഉറങ്ങെ, ഇതാപ്പോ നന്നായെ, സഞ്ജുട്ടന് അറിയാലോ ഇവിടെ ഭക്ഷണം കഴിഞ്ഞാൽ കുറച്ചു നടക്കണം എന്നിട്ടേ ഉറങ്ങാൻ പാടുള്ളു.. പഴയതൊക്കെ മറന്നൊ നിയ്യ് “”
“”ഇന്ന് വന്നല്ലേയുള്ളു ദേവകി.. ഞാനൊന്നു കിടക്കട്ടെ “” ഞാനവരുടെ താടിക്ക് പിടിച്ചു പറഞ്ഞു. പേര് വിളിച്ചതിനു രണ്ടടിയും വാങ്ങി ഞാൻ റൂമിലേക്ക് നടന്നു.