“”അല്ല എന്ത് പറ്റി സാരിയിൽ?”” നേരത്തെ കണ്ടപ്പോൾ ചുരിദാർ ആയിരുന്നു അവളുടെ വേഷം..
“”ദേവകിയമ്മ തന്നതാ. ഒന്നു ഉടുത്തു നോക്കിയതാ. പിന്നെ നിനക്കും കാണിച്ചുതരണമെന്ന് തോന്നി.. എങ്ങനെയുണ്ട് “”
സാരി തുമ്പിൽ നിന്നും കൈകൾ മാറ്റി അരയിലേക്ക് പിടിച്ചുകൊണ്ടു വളരെ ചോദിച്ചു.
“”സത്യം പറഞ്ഞാൽ ഇത്രേം സൗന്ദര്യം നിനക്കുണ്ടെന്നു ഇപ്പോഴാ ഞാനറിയുന്നേ.. കലക്കി “”
“”സന്തോഷം “” എന്റെ വാക്കുകൾ ഇഷ്ടപെട്ട അവൾ എന്റെ കവിളിൽ ഒരുമ്മ തന്നുകൊണ്ട് പറഞ്ഞു.
“”നാളെ ഞാൻ പോകാണ്. ഇനി 6 മാസം കഴിയും തിരിച്ചു വരാൻ.. അപ്പൊ ഈയൊരു ഉമ്മകൊണ്ട് തീർക്കാൻ പറ്റില്ല “”
“”പിന്നെ?”” അവളുടെ ചോദ്യത്തിന് വാരിപ്പുണർന്നുകൊണ്ട് ഞാൻ മറുപടി നൽകി.
“”അങ്കീ “”എന്റെ എല്ലാ സ്നേഹവും ഒരൊറ്റ നിമിഷത്തിൽ അവൾക്കു ഞാൻ നൽകി.
“”എത്ര ദിവസായി നീയെന്നെ ഇങ്ങനെയൊന്നു വിളിച്ചിട്ട്.. “” അവൾ അവളുടെ പിണക്കം എന്റെ നെഞ്ചിൽ തന്ന കടിയിലൂടെ അറിയിച്ചു.
“”ആഹ്…പതിയെ.. “”
“”വേദനിച്ചോ “” ശബ്ദം കുറച്ചുള്ള അവളുടെ സംസാരം എന്നെ പുളകം കൊള്ളിച്ചു.
“”സാരമില്ല, നീയും അനുഭവിക്കാൻ കിടക്കുന്നല്ലേയുള്ളു “” അവളുടെ ചെവിയിൽ ചുണ്ട് തട്ടിച്ചു ഞാൻ പറഞ്ഞപ്പോൾ ഇക്കിളി കൊണ്ടാവാം അവളൊന്നു ഇളകി..
“”വേണോ?””
“”വേണം,, ഇനിയെപ്പോഴാ നിന്നെ കിട്ടുന്നതെന്നെനിക്കറിയില്ല.. അതുകൊണ്ട് ഈ കുറച്ചു സമയം ഞാനിങ്ങെടുക്കുവാ “” അതും പറഞ്ഞു അവളേം പൊക്കിയെടുത്തു കൊണ്ടു ഞാൻ റൂമിലേക്ക് പോയി… ബെഡിൽ അവളെ കിടത്തിയതിനു ശേഷം വാതിൽ ഞാൻ കുറ്റിയിട്ടു.