“”ഇന്ന് സന്ധ്യ കഴിഞ്ഞു ബാൽക്കണിയിൽ വരണം.. എനിക്ക് സംസാരിക്കണം.. നാളെ ടൈം കിട്ടിയെന്നു വരില്ല. പോകാനുള്ള തിരക്കിലാവും….”” വിറകു കൊണ്ടിടുന്നതിനിടയിൽ ഒരവസരത്തിൽ ഞാൻ അങ്കിയോട് പറഞ്ഞു..
“”Mm, നീ അവിടെയിരുന്നാൽ മതി.. ഞാൻ വന്നോളാം.. “” വളരെയധികം ആത്മവിശ്വാസത്തോടെയാണവൾ പറഞ്ഞത്.
സന്തോഷത്തോടെ ഓരോ പണികളും ഞാൻ വേഗത്തിൽ ചെയ്തു.. ഓരോ പണികളും തീർക്കുമ്പോഴും എന്റെ മനസ്സിൽ ചെറിയൊരു സങ്കടമുണ്ടായിരുന്നു.. നാളെ ഇവിടെ നിന്നും പോകണമല്ലോ.. ആ വലിയൊരു സങ്കടം എന്റെ ആവേശത്തെ തളർത്താൻ തുടങ്ങി. എങ്കിലും ഉള്ള സമയം ഞാൻ ആസ്വദിക്കാൻ തുടങ്ങി.
സന്ധ്യ സമയത്തെ വിളക്ക് വെക്കൽ കഴിഞ്ഞു ഞാൻ മുകളിലേക്കു പോയി. മന്ദമാരുതൻ അലയടിക്കുന്ന ബാൽക്കണിയിൽ അവൾക്കായി കാത്തുനിന്നു. എല്ലാവരും തിരക്കിലാണ്. കൈവരികളിൽ ചാരിനിന്നു താഴത്തേക്ക് നോക്കിയ ഞാൻ കണ്ടു. പച്ചക്കറികൾ അരിയുന്ന തിരക്കിലും നാട്ടു വിശേങ്ങൾ പറഞ്ഞും ഇന്നവർ ഉറങ്ങില്ല. അല്ലെങ്കിലും ഓണ തലേന്ന് ആരെങ്കിലും ഉടങ്ങുമോ.. അതിന്റെ ഒരു സുഖം വേറെ തന്നെയാണ്.
“”വൈകിയോ?”” ആ സായം സന്ധ്യയിൽ അങ്കിയുടെ ശബ്ദം ഭംഗിയുള്ളതായി തോന്നി.
തിരിഞ്ഞു നിന്ന അവളെ ഞാൻ നോക്കി. എന്റെ അടുത്തേക്ക് വരുന്ന ഒരു മാലാഖയെ പോലെ.. മനസ്സിൽ സന്തോഷമുള്ളത് കൊണ്ടാവാം കഴിഞ്ഞ ദിവസത്തേക്കാളും മുഖത്തിനൊരു തെളിച്ചമുണ്ട്.. ഓഫ് വൈറ്റ് കളർ സാരിയിൽ ഒരു വെള്ള കളറിലുള്ള കുഞ്ഞു പൊട്ടും തൊട്ട് സാരികൊണ്ട് കൈകൾ മറച്ചു വച്ചു അവളെന്റെ അടുത്തേക്ക് വന്നു.