“”അയ്യോ ഞാൻ പഠിപ്പിക്കുന്നില്ല. നിന്നെ പ്രത്യേകിച്ച് പഠിപ്പിക്കേണ്ട ആവശ്യമില്ലല്ലോ “”
“”നീയെന്താടാ കുറേനേരമായി എന്തോ അർത്ഥം വച്ചു സംസാരിക്കുന്നുണ്ടല്ലോ “”
“”ഒന്നുമില്ല മോളെ, നീ സൂപ്പറാണെന്ന് പറയുവായിരുന്നു “”
“”അല്ല സത്യം പറ നിനക്കെന്തൊ അറിയാം, പറയടാ പ്ലീസ് ടെൻഷൻ അടിപ്പിക്കല്ലേ “”
“”നീയെന്തിനാ ടെൻഷൻ അടിക്കുന്നെ. ഞാനല്ലേ.. ഒരു പ്രശ്നവുമില്ല.. മോള് പോയി കിടക്കാൻ നോക്ക് “”
“”ഫോൺ വെച്ചാൽ കൊല്ലും പട്ടി.. “” അവൾ ദേഷ്യ പെട്ടു.
“”ഇല്ല വെക്കുന്നില്ല എന്താണ് മോൾക്ക് അറിയേണ്ടത്.. ചോദിക്ക്..”” എല്ലാം പറയാൻ തയാറായി ഞാനിരുന്നു..
“”എന്നാ പറ, നീയെന്തിനാ ഇങ്ങനെ അർത്ഥം വച്ചു സംസാരിക്കുന്നെ “”
“”അത് നിന്റെയും അഭിയുടേം പ്രകടനം ഞാനും നേരിൽ കണ്ടതുകൊണ്ട്. അല്ലാതെന്താ “” വളരെ സിമ്പിൾ ആയി ഞാൻ പറഞ്ഞപ്പോൾ മറുതലക്കൽ ഒരു മൗനം മാത്രമായിരുന്നു.
“”എന്താടാ.. പ്ലീസ്.. നീ കാര്യം പറഞ്ഞതാണോ “” അവളുടെ വാക്കുകൾക്ക് ശബ്ദം കുറഞ്ഞത് പോലെ.
“”അല്ല ഞാൻ കണ്ടിരുന്നു “”
“”എന്ന് “”
“”അപ്പൊ ഇത് സ്ഥിരം പരിപാടിയാണോ?”” അവളെ കളിയാക്കി ഞാൻ ഒരു ചിരിയോടെ ചോദിച്ചു.
“”കളിയാക്കാതെ കാര്യം പറയടാ അലവലാതി “”
“”അന്ന് നിങ്ങൾ രണ്ടുപേരും ഓണത്തിന് വന്നില്ലേ… അവിടുന്ന് എന്റെ റൂമിൽ വച്..””
“”മതി മതി “” ബാക്കി സംസാരിക്കാൻ അനുവദിക്കാതെ അവളെന്നെ തടഞ്ഞു.
“”അതെന്താ മതിയോ, ഇനിയെന്തെങ്കിലും ഡൌട്ട് ഉണ്ടോ?””