“”വേണ്ട,, നിന്റെ അച്ഛന്റെ അവസ്ഥ എന്നേക്കാൾ കൂടുതൽ നന്നായി എനിക്കറിയാം. വയ്യാണ്ടിരിക്കുന്ന സമയത്ത് അമ്മാവന് ഇതൊന്നും താങ്ങില്ല.. വേണ്ട.. നീ എന്നെ ചതിച്ചിട്ടില്ല എന്ന് എനിക്ക് മനസിലായല്ലോ അതുമതി “” പോകാൻ തുനിഞ്ഞ അവളെ പുറകിലേക്ക് വലിച്ചു കൊണ്ടു ഞാൻ പറഞ്ഞു.
“”എടാ നീ “” എന്തോ പറയാൻ വന്ന അവളുടെ വായ ഞാൻ പൊത്തി പിടിച്ചു..
“” വേണ്ട ഒന്നും പറയണ്ട “” അവളെ പിടിച്ചു ഞാൻ കൈവരികളുടെ അടുത്തേക്ക് ചെന്നു നിന്നു.
കൈ വരികളിൽ കുത്തി നിന്ന് താഴത്തേക്ക് നോക്കി നിന്നു. ഓണനാളിലെ കളികളുമായി പിള്ളേരെല്ലാവരും മുറ്റത് ആഘോഷത്തിലാണ്..
പരസ്പരം സംസാരിക്കാതെ എല്ലാം മനസിലാക്കിയ ആശ്വാസത്തിൽ ഞങ്ങളെങ്ങനെ നിന്നു. പ്രത്യേക അനുഭൂതിയായിരുന്നു ആ സമയത്ത് ഞങ്ങൾക്ക്..
“”ടാ ഒരുപക്ഷെ സത്യം നിന്നോട് പറയുന്നതിന് മുൻപ് ഞാൻ മരിച്ചു പോയിരുന്നെങ്കിൽ നീയെന്തു ചെയ്യുമായിരുന്നു “” സങ്കടങ്ങളെല്ലാം മാറിയ ആ നിമിഷത്തിൽ അവളെന്നോട് ചോദിച്ചു.
“”നിന്നോട് ഞാൻ പറഞ്ഞില്ലേ..
മറ്റെന്തിനെക്കാളും ഞാനിഷ്ടപ്പെടുന്നത് നിന്നെയാണ്.. അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ ഞാനൊരു ഭ്രാന്തനായി മാറിയേക്കാം. അല്ലെങ്കിൽ സ്വയം ഇല്ലാതാവും “”
“”എന്നിട്ടാണോ എന്നെ ഇത്രേം കാലം വിളിക്കാതിരുന്നേ?””
“”എന്റെ മാനസികാവസ്ഥ അങ്ങനെയായിരുന്നു. അതൊക്കെ പോട്ടെ, ഞാനാണ് ഞാൻ നിന്നോട് മിണ്ടിയില്ലെങ്കിൽ നീയെന്ത് ചെയ്തേനെ.””
“”എന്ത് ചെയ്യാൻ, ജീവിതകാലം മുഴുവൻ ഞാൻ കാത്തിരിക്കും നിനക്ക് വേണ്ടി.””