പൊട്ടികരയുന്ന അവളുടെ മുഖത്തുനിന്നും അവൾ ചെയ്ത തെറ്റിനുള്ള പശ്ചാത്താപം ഉണ്ടായിരുന്നു. എനിക്ക് എന്ത് ചെയ്യണമെന്നറിയാതെയായി. അവളെ ഇത്രേം കാലം അകറ്റി നിർത്തിയതിൽ ഞാൻ എന്നെ തന്നെ വെറുത്തു. പാവം പെണ്ണ്.. എല്ലാവരുടെയും നടുവിൽ കിടന്ന് അവൾ ഒരുപാട് അനുഭവിച്ചു.. കൂടുതൽ എനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല..
അവളുടെ അടുത്തേക്ക് ചെന്നു. തിരിഞ്ഞു നിന്ന അവളെ തോളിൽ പിടിച്ചു എന്റെ നേരെ നിർത്തി.. അത്ഭുതത്തോടെ അവളെന്റെ കണ്ണുകളിലേക്ക് നോക്കി.. ധാരയായി ഒഴുകുന്ന കണ്ണുനീർ ഞാൻ തുടച്ചു കൊടുത്തപ്പോൾ അവളെന്നെ പൊട്ടി കരഞ്ഞുകൊണ്ട് കെട്ടിപിടിച്ചു.. എനിക്കും കരയാതിരിക്കാൻ കഴിഞ്ഞില്ല.. കുറെ നേരം ഞങ്ങൾ കെട്ടിപിടിച്ചു കരഞ്ഞു..
“”നിനക്കൊന്നു വിളിച്ചൂടായിരുന്നോ പെണ്ണെ ..”” കരയുന്നതിനിടയിൽ ഞാൻ ചോദിച്ചു.
“”എങ്ങനെ വിളിക്കും, അന്ന് മുതൽ നിന്റെ ഫോൺ സ്വിച്ച് ഓഫ് അല്ലെ. “” വിതുമ്പി അവളതു പറഞ്ഞപ്പോൾ അവളുടെ കൈകളിൽ ഞാനൊന്നു തടവി. പെട്ടെന്ന് എന്തോ കൈകളിൽ തടഞ്ഞ ഞാൻ അവളെ മാറ്റി നിർത്തി അത് നോക്കി..
“”എന്തായിത് “” അവളുടെ കൈകളിൽ പിടിച്ചു ഞാൻ ചോദിച്ചു.
“”ഒന്നുമില്ല.”” കൈ പിന്നിലേക്ക് പിടിച്ചവൾ പറഞ്ഞു..
“”ഇനിയും എന്നോട് എല്ലാം ഒളിച്ചുവെക്കണമെന്നുണ്ടോ?”” ആ ചോദ്യത്തിൽ അവളെന്നെയൊന്നു നോക്കി..
“”അത്.. നിന്നെ നഷ്ടപ്പെട്ടു എന്ന് കരുതി ഞാൻ.. ഞാൻ കയ്യൊന്നു മുറിച്ചതാ “” തുളുമ്പി നിൽക്കുന്ന കണ്ണുകളുമായി അവളതു പറഞ്ഞപ്പോൾ എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല.. അവളെ കെട്ടിപിടിച്ചു ഞാൻ കരഞ്ഞു പൊട്ടിക്കരഞ്ഞു.. ഉറക്കെ.. എന്നെ ഇത്രെയും ഇവൾ സ്നേഹിക്കുന്നുണ്ടോ..