“”പ്ലീസ് ശബ്ദമുണ്ടാക്കല്ലേ.. എല്ലാവരും കേൾക്കും.. ഞാനൊന്നു പറയെട്ടെ “”
“”Sorry “” അൽപ്പ നേരത്തെ മൗനത്തിനു ശേഷം ഞാൻ പറഞ്ഞു.
“”Sorry ഒന്നും വേണ്ടാ, അച്ഛന് തീരെ സുഖമില്ലാത്ത ആളാണ്. എന്തെങ്കിലും കേട്ടാൽ അത് മതി “” അവൾ തല താഴ്ത്തി നിന്നു.
“”അച്ഛനെന്താ പ്രശ്നം “”
“”കിഡ്നി മാറ്റിവച്ചതാ കുറെ. ഇനികാര്യമില്ല.. ഇന്നോ നാളെയോ എന്നും പറഞ്ഞു നിക്കാണ് “” അത് കേട്ടത്തോടെ അവളോട് അൽപ്പം ദേഷ്യം എനിക്ക് കുറഞ്ഞു..
“”Mm, നീ പറഞ്ഞോ “”
“”അന്ന് ആ രാത്രിയിൽ എത്ര പ്രതീക്ഷയോടെയാണ് ഞാൻ നിനക്ക് വേണ്ടി കാത്തിരുന്നതെന്നറിയോ.. ഞാൻ പോലുമറിയാതെ ഞാൻ നിന്നെ സ്നേഹിച്ചിരുന്നെന്ന് അന്ന് നമ്മൾ തുറന്നു പറഞ്ഞതിന് ശേഷമുള്ള ദിവസങ്ങളിൽ എനിക്ക് മനസിലായി. അതിൽ മതിമറന്നു എല്ലാം നിനക്ക് സമർപ്പിക്കാൻ ഞാൻ കാത്തിരുന്നു അന്ന്.. പക്ഷെ… അന്ന് നിന്നെ എല്ലാവരും പിടിച്ചപ്പോൾ ഞാൻ സത്യം പറയാൻ വന്നതാ.. “” കരഞ്ഞു കൊണ്ടു അവളതു പറയുമ്പോൾ ആ വാക്കുകളിലേക് ഞാൻ ശ്രദ്ധ കൊടുത്തു.
“”പിന്നെന്താ പറയാഞ്ഞേ.. “” ദേഷ്യം വന്നെങ്കിലും ശബ്ദം താഴ്ത്തി ഞാൻ ചോദിച്ചു..
“”അന്ന് അവിടെ വന്ന സ്ത്രീ അച്ഛന്റെ ഒരു പെൺ സുഹൃത്തായിരുന്നു.. അച്ഛന്റെ കമ്പനിയിൽ വർക്ക് ചെയ്തിരുന്ന അവർ അച്ഛനെ വശീകരിച്ചു കൂടെ സമയം ചിലവഴിച്ചു. പിന്നീട് അച്ഛനെ ഭീഷണി പെടുത്തി ഒരുപാട് പണം തട്ടിയെടുത്തു. പൈസ കൊടുത്തു കൊടുത്തു മുടിഞ്ഞപ്പോൾ അവരുടെ നമ്പർ ബ്ലോക്ക് ചെയ്യുകയും അവരെ കമ്പനിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.. അങ്ങനെ ആരുടെയൊക്കെയോ നിർദ്ദേശ പ്രകാരം ആ പെണ്ണ് വീണ്ടും അച്ഛനെ കാണാൻ വന്നതാണ് അന്ന് രാത്രി.. അവർ സംസാരിക്കുന്നതിനിടയിലാണ് ചെറിയമ്മാവൻ നിന്നെ കണ്ടത്. എന്റെ അടുത്തേക്കാണ് നീ വന്നതെന്ന് പറഞ്ഞപ്പോഴേ അച്ഛനും അമ്മയും എന്നെ കൂട്ടികൊണ്ട് പോയി.. ആ പെണ്ണ് അച്ഛന്റെ അടുത്തേക്കാണ് വന്നതെന്നും ബാക്കി കാര്യങ്ങൾ പിന്നീട് പറയാമെന്നും പറഞ്ഞു കൊണ്ടു എന്നോട് സഞ്ജു പറയുന്ന കാര്യങ്ങളെ നിഷേധിക്കണമെന്നും പറഞ്ഞു. അത് സമ്മതിക്കാത്ത എന്നെ അമ്മയും അച്ഛനും കൂടി ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു, നിനക്കെതിരെ പറയാൻ നിർബന്ധിപ്പിച്ചു. അവസാനം അച്ഛൻ വരെ എന്റെ കാലുപിടിച്ചപ്പോൾ എനിക്ക് വേറെ നിവർത്തിയില്ലാതായി.”” കരഞ്ഞു കരഞ്ഞു അവളതു പറഞ്ഞപ്പോൾ ഞാനവളുടെ മുഖത്തേക്ക് നോക്കി.. അന്തരീക്ഷം മൊത്തം നിശബ്ദമായതുപോലെ.. സകല ജീവികളും അവളുടെ വാക്കുകൾ ശ്രവിക്കുന്നുണ്ടെന്നു എനിക്ക് തോന്നി.