“”അനുചേച്ചി ദാ സഞ്ജു വിളിക്കുന്നു “” സഞ്ജന അങ്കിയോട് പറയുന്നത് ഞാൻ കേട്ടു..
“”ഹെലോ “” ഫോൺ വാങ്ങിയത് പറയുമ്പോൾ ഒരു ആകാംഷ അവളുടെ ശബ്ദത്തിൽ കാണാമായിരുന്നു.
“”നീ താഴെ പാർക്കിങ്ങിന്റെ അടുത്തേക്കൊന്നു വാ. “”
“”ദാ വരുന്നു “” ഫോൺ തിരിച്ചു നൽകിയ അവൾ ഞാൻ ഫോൺ വരാൻ പറഞ്ഞ സന്തോഷത്തിൽ എന്നോട് സംസാരിക്കാനായി ഓടി വന്നു..
“”ഞാനിവിടെ മാറി നിൽക്കാം. അവൾക്കൊരു സർപ്രൈസ് ആയിക്കോട്ടെ “” അതും പറഞ്ഞു നീലിമ ഒരു തൂണിന്റെ മറവിലേക്കു മാറിനിന്നു..
അപ്പോഴേക്കും അങ്കി ഓടി വന്നു. എന്നെ കണ്ടതും ശരീരമൊന്നു കുഴഞ്ഞിട്ട് കണ്ണുനീർ നിറഞ്ഞ മുഖവുമായി അവളെന്റെ അടുത്തേക്ക് വേഗത്തിൽ നടന്നു വന്നു. എന്ത് ചെയ്യണമെന്നറിയാതെ ഞാൻ അങ്കിയെ നോക്കി നിന്നു. പെട്ടെന്ന്!!! അവളുടെ മുന്നിലേക്ക് നീലിമ എടുത്തു ചാടി!!. നീലിമയെ പെട്ടെന്ന് കണ്ട അങ്കി ഒരു നിമിഷം പേടിച്ചു നിന്നു.. പെട്ടെന്ന് എന്താണ് സംഭവിക്കുന്നതെന്നു അവൾക്കു മനസിലായില്ല. അവളെന്തെങ്കിലും ചിന്തിക്കുന്നതിനു മുന്പേ നീലിമ ഓടിവന്നു അവളെ കെട്ടിപിടിച്ചു ഉമ്മ വച്ചു. എനിക്ക് സംസാരിക്കാനല്ല ഞാൻ അവളെ വിളിച്ചതെന്ന് മനസിലാക്കിയ അങ്കി വീണ്ടും തളർന്നു.. എങ്കിലും നീലിമയെ കണ്ട സന്തോഷത്തിൽ അവൾ നീലിമയെ കെട്ടിപിടിച്ചു..
“”എവിടെയായിരുന്നെടീ പട്ടീ.. ഫോണും കുന്ത്രാണ്ടവും ഒന്നുമില്ലേ ഇപ്പൊ “” കരഞ്ഞുകൊണ്ട് നീലിമചോദിച്ചു.
“”അന്ന് ഫോൺ ഇല്ലായിരുന്നു.. പിന്നെയല്ലേ വാങ്ങിയെ.. പിന്നെ എല്ലാരുടെയും നമ്പറൊക്കെ പോയി “” അവളതു പറഞ്ഞു എന്നെ നോക്കിയപ്പോൾ ഞാൻ പുറത്തേക്കു നോക്കി നിന്നും.