എന്നെ കാത്തു നിന്ന അവൾ ഞാൻ അടുത്ത് ചെന്നതും എന്നെ കെട്ടിപിടിച്ചു കരഞ്ഞു..
“”അയ്യേ എന്തായിത്.. ആരെങ്കിലും കാണില്ലേ “” അവളെ സമാധാനിപ്പിച്ചു ഞാൻ പറഞ്ഞു.
“”എന്നാലും ഇത്രേം കാലം ഒരു ഫോൺ പോലും ചെയ്യാതെ നീ.. “” എന്റെ ശരീരത്തിൽ നിന്നും മാറിയവൾ പറഞ്ഞു..
“”അതൊക്കെ പോട്ടെ സാരമില്ല, അല്ല അഭിയെവിടെ എന്താ അവന്റെ വിശേഷം “”
“”അവൻ uk യിൽ ആണ്, പഠിത്തവും part ടൈം ജോലിയും ഉണ്ട് “”
“”നല്ലത്, അവന്റെ നമ്പർ എന്റെ നമ്പറിലോട്ട് ഒന്നയച്ചേക്ക് “”
“”Mm, അല്ല എന്നിട്ടവളെവിടെ “” അങ്കിയെ കുറിച്ച് അവൾ ചോദിച്ചു..
“”അവൾ അവിടെ ഡ്രെസ് എടുക്കുന്നുണ്ട് “”
“”അവളേം കൂടി വിളിക്ക്.. പ്ലസ്ടു കഴിഞ്ഞത് മുതൽ അവളെ കുറിച്ചൊരു വിവരോം ഇല്ല “”
“”അത് കഴിഞ്ഞ് നിങ്ങൾ കണ്ടിട്ടേയില്ലേ?””
“”ഇല്ലെടാ സത്യം, നിങ്ങളുടെ വീട്ടിലെന്തോ പ്രശ്നമുണ്ടായെന്ന് മാത്രമേ എനിക്കറിയൂ.. അന്ന് മുതൽ ക്ലാസ്സിൽ ഒറ്റക്ക് വന്ന അവൾ ഏത് സമയവും കരച്ചിലായിരുന്നു.. ചില സമയത്തൊക്കെ മാനസിക നില തെറ്റിയതുപോലെയായിരുന്നു അവൾ. നിനക്കറിയാമല്ലോ ആ കാര്യങ്ങളൊക്കെ. “”
“”Mm”” ഞാനൊന്നു മൂളി. പ്രശ്‌നങ്ങളൊന്നും അറിയാത്തതു കൊണ്ടു കൂടുതൽ കാര്യങ്ങൾ നീലിമ അറിയേണ്ടെന്ന് കരുതി.
“”നീ അവളെ വിളിക്ക് “” അവളതു പറഞ്ഞപ്പോൾ ശരിക്കും ഞാൻ ടെൻഷനായി. കാരണം അവളുടെ നമ്പർ എന്റെ കയ്യിലില്ലായിരുന്നു
നീലിമക്ക് അത് മനസിലാകാതിരിക്കാൻ ഞാൻ അമ്മയെ സഞ്ചനയെ ഫോൺ ചെയ്തു.. അങ്കിക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു..