“”നീയിപ്പോൾ പോകൂ, സമയമുണ്ടല്ലോ നമുക്ക് സംസാരിക്കാം “” അതും പറഞ്ഞു ഞാൻ മിണ്ടാതിരുന്നു.
“”സഞ്ജു.. “” ഞാൻ തിരിഞ്ഞു നോക്കിയില്ല.. നോക്കാതിരിക്കാൻ ഞാൻ പാടുപെട്ടു. ചിലപ്പോൾ നോക്കി കഴിഞ്ഞാൽ എന്റെ നിയന്ത്രണം നഷ്ടപെട്ടേക്കാം. ഞാനവളെ പുണർന്നേക്കാം. അൽപ നേരത്തെ മൗനത്തിനു ശേഷം തിരിഞ്ഞു നോക്കിയപ്പോൾ അവൾ പോയിരുന്നു..
ഒരു നെടുവീർപ്പോടെ ഞാൻ ബെഡിലിരുന്നു.. എങ്ങനെ അവളോട് സംസാരിക്കും. ഒരെത്തും പിടിയുമില്ല. ഓണനാളുകളിൽ കിട്ടാനുള്ള പൂക്കളെല്ലാം ശേഖരിച്ചു മറ്റുള്ളവർ മുറ്റത് പൂക്കളമിടുമ്പോൾ അവളും ഞാനും മാറി നിന്നു..
ഭക്ഷണം കഴിക്കുമ്പോഴും വെറുതെ ഇരിക്കുന്ന സമയത്തും അവളെന്റെ അടുത്തേക്ക് വന്നെങ്കിലും ഞാൻ മാറി നിന്നു.. ആറാമത്തെ ഓണനാൾ കഴിഞ്ഞു.. ഏഴാമത്തെ ദിവസം വസ്ത്രങ്ങളെടുക്കാൻ വിലാസിനി ചേച്ചിയെ വീട് ഏൽപ്പിച്ചു ഞങ്ങൾ യാത്ര തിരിച്ചു. ടൗണിലെ പ്രശസ്തമായ തുണികടയിൽ ഞങ്ങൾ വാഹനങ്ങൾ പാർക്ക് ചെയ്തു അകത്തേക്ക് കയറി. ഓണമായതിനാൽ നല്ല തിരക്കാണ്. എങ്കിലും ഇത്രേം ആളുകൾ ഒരുമിച്ചു ചെന്നപ്പോൾ ഞങ്ങൾക്ക് നല്ല സ്വീകരണം ലഭിച്ചു.
സ്ത്രീകൾ എല്ലാവരും അകത്തേക്ക് കയറിപ്പോയി.. അമ്മാവന്മ്മാർ പുറത്തു തമ്പടിച്ചു.. ഞാൻ ഗ്രൗണ്ട് ഫ്ലോറിൽ ഇരുന്ന് സമയം ചിലവാക്കി..
“”സഞ്ജു “” പെട്ടെന്ന് പുറകിൽ നിന്നൊരു വിളി. പരിചയമുള്ള ഒരു ശബ്ദം പോലെ തിരിഞ്ഞു നോക്കിയ ഞാൻ ഞെട്ടിപ്പോയി!!. നീലിമ!!!. അന്നത്തെ അതേ പോലെ ഒരു മാറ്റവുമില്ല സുന്ദരിയായി ആ കടയിലെ യൂണിഫോം ആയ സാരിയുമുടുത്തു ബില്ലിംഗ് സെക്ഷനിൽ ഇരിക്കുന്നു. അത്ഭുതത്തോടെ ഞാനവളെ നോക്കി നിന്നു. തിരക്ക് കാരണം അവൾക്കു എന്റെ അടുത്തേക്ക് വരാൻ സാധിച്ചില്ല. ഞാനവളുടെ അടുത്തേക്ക് ചെന്നു.