എല്ലാവരും ഇവിടെ തന്നെയായിരുന്നു നിന്നിരുന്നത്. പിന്നെ പിന്നെ ഓരോരുത്തരായി മാറി പോയി. എല്ലാവരും ഒരു കുഴപ്പവുമില്ലാതെ വെൽ settled ആയി ജീവിക്കുന്നു.. ഒരാളൊഴിച്. രണ്ടാമത്തെ മക്കളായ രാധയും കുടുംബവും. അതായതു നമ്മൾ പെട്രോൾ പമ്പിൽ നിന്നും കണ്ട അനികയുടെ അച്ഛനും അമ്മയും. ബിസിനസ് തകർന്നതോട് കൂടി അയാൾ അല്പം മാനസികമായി തളർന്നു.. പക്ഷെ അതൊന്നും അവർ ആരെയും അറിയിച്ചില്ല. തന്റെ സഹോദരങ്ങളെ പോലും.. ചിലപ്പോൾ എല്ലാരും അറിയുന്നതിലുള്ള മടി കൊണ്ടാവാം.
അങ്ങനെയിരിക്കെയാണ് കുടുംബത്തിലെ ആൺതരി നമ്മുടെ നായകൻ സഞ്ജയുടെ അച്ഛൻ സുരേഷ് ഇപ്രാവശ്യം ഓണം നാട്ടിൽ കഴിക്കാൻ തീരുമാനിക്കുന്നത്.. എല്ലാവരുമായി ആലോചിച്ചു. തീരുമാനം എല്ലാവരും അംഗീകരിച്ചപ്പോൾ ആണ് ഞാൻ ആദ്യം നാട്ടിൽ ചെന്നു കാര്യങ്ങൾ റെഡി ആക്കാൻ തീരുമാനിച്ചത്. ദേവകിയമ്മയോട് ഒന്നും പറഞ്ഞിട്ടില്ല..
മുറ്റത്തെ തുളസി തറയിൽ നോക്കിയിരിക്കുന്ന സമയത്താണ് മുറ്റത്തു ഒരു കാർ വന്നതും അതിൽ നിന്നും അതിൽ നിന്നു ഞാൻ ഇറങ്ങുന്നതും ദേവകിയമ്മ കണ്ടത്..
“”എടി വിലാസിനിയേ…. ഇങ്ങു വന്നേ.. ആരോ വന്നിരിക്കുന്നു “” തന്നെ കണ്ടിട്ട് മനസിലാകാതെ കൈ നെറ്റിയിൽ വച്ചു എന്നെ തുറിച്ചു നോക്കി അകത്തേക്ക് ദേവകിയമ്മ വിളിച്ചു പറഞ്ഞു.
അപ്പോൾ തന്നെ അകത്തുനിന്നും പാതി നരച്ച മുടികളുമായി ഒരു സ്ത്രീ കടന്നു വന്നു. എന്തോ പണിയിലായിരുന്നെന്ന് തോന്നുന്നു. എന്നെ കണ്ടപ്പോൾ അവർ മാക്സിയുടെ കുത്തഴിച്ചു കൈ പിന്ഭാഗത്തു വച്ചു തുടച്ചു.