“”ഹമ്.. അതിനെ കുറിച്ചൊന്നും പറയണ്ട.. അന്നെല്ലാവരും ഇവിടുന്നു പോയതിന് ശേഷം അവൻ മാത്രമല്ലേ കുറച്ചൂസം ഇവിടെ നിന്നെ.. തുടങ്ങിയ ബിസിനസ് മുഴുവൻ പൊളിഞ്ഞു. പതിയെ അവനൊരു കുടിയനായി. ഇവിടെയുള്ള കുറച്ചു ഭൂമിയൊക്കെ അവനു കൊടുത്തു. അതൊക്കെ വിറ്റ് നശിപ്പിച്ചു.. ഇനി കൊടുക്കാനൊന്നുല്ല്യ. ഇപ്പോളെതോ വാടക വീട്ടിലാ താമസം. എത്ര പറഞ്ഞു ഞാൻ ഇങ്ങോട്ട് വന്നു നിക്കാൻ.. ദുരഭിമാനമാണെത്ര. ഹാ എല്ലാം ശരിയാവും “” ഒരു നെടുവീർപ്പോടെ അവരുടെ കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നു.
“”അനു ഇപ്പോൾ പഠിക്കുന്നില്ലേ “” കാര്യങ്ങളുടെ കിടപ്പ് മനസിലാക്കാനായി ഞാൻ ചോദിച്ചു..
“”ഡിഗ്രി പകുതിയായപ്പോ തന്നെ അവര് ഈ നാട്ടീന്നു പോയില്ലേ. ഇപ്പോ അവളും കൂടി എന്തൊക്കെയോ പണിക്ക് പോയിട്ടാ കഴിയണേ “”
“”ശരിക്കും അമ്മാവനെന്തിനാ ഇങ്ങനെ എല്ലാം മറച്ചു വെക്കുന്നെ.. എല്ലാരോടും കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ ആരെങ്കിലും സഹായിക്കാതിരിക്കോ “” എന്റെ ന്യായമായ സംശയം ഞാൻ ഉന്നയിച്ചു..
“”അതിനെക്കുറിച്ചൊന്നും എനിക്കറിയില്ല.. എല്ലാവരേം ഒരുമിച്ചൊന്നു കണ്ടാൽ മതിയെനിക്ക്..”” അതും പറഞ്ഞു ദേവകിയമ്മ എണീറ്റ് പോയി..
അപ്പോൾ എല്ലാവരും വരുമ്പോൾ അവളും ഇവിടെ വരില്ലേ.. അവളെ കാണേണ്ടി വരില്ലേ.. എല്ലാവരെയും ഫേസ് ചെയ്യേണ്ടേ.. എന്തായാലും കുഴപ്പമില്ല. ചെയ്ത കുറ്റത്തിനുമൊന്നുമല്ലലോ എന്നെ പിടിച്ചേ.. എന്നാലും അന്ന് രാത്രി വന്നത് ആരായിരിക്കും.. എന്തിനായിരിക്കും അങ്കി എനിക്കെതിരെ അന്ന് സംസാരിച്ചത്. കുറെ ചോദ്യങ്ങൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നു.. അവയെല്ലാം അവളിലേക്കുള്ള ഓർമ്മയുടെ വാതിലാണെന്ന ചിന്തയിൽ ആ ചോദ്യങ്ങളൊക്കെ മായ്ച്ചു കളഞ്ഞു..