“”വാ പോകാം,”” അവളെന്നെയും വിളിച്ചു വീണ്ടും നടന്നു.
ഇഷ്ടം പറഞ്ഞത് മുതൽ ആ തൊടികളും ഓരോ സ്ഥലങ്ങളും ഞങ്ങൾക്ക് പുതിയ പുതിയ അനുഭവങ്ങൾ തന്നു. തറവാട്ടിലെ പല സ്ഥലങ്ങളിലും വച്ച് ഞങ്ങൾ ഉമ്മവെക്കുകയും കെട്ടിപുണരുകയും ചെയ്‌തു. ഇടയ്ക്കിടയ്ക്ക് നീലിമയ്ക്കും അഭിക്കും വിളിക്കും. ക്ലാസ്സില്ലാത്തതിനാൽ പരസ്പരം കാണാതെ വിഷമിച്ചിരിക്കുകയാണ് രണ്ടു പേരും.
ഒരു ദിവസം എണീക്കാൻ വൈകിയ എന്റെ മുഖത്തേക്ക് വെള്ളമൊഴിച്ചു കുസൃതി ചിരിയോടെ അവളോടി. കണ്ണുകൾ തുറന്ന ഞാൻ അവളെ കണ്ടില്ലെങ്കിലും അവളുടെ ചിരി എന്റെ കാതിൽ മുഴങ്ങി. എണീറ്റ് മുഖം തുടച്ച ഞാൻ അവളെ തിരഞ്ഞു നടന്നു. എല്ലായിടത്തും തിരഞ്ഞു കിട്ടിയില്ല. എവിടെപ്പോയി ഈ പെണ്ണ്.. തിരഞ്ഞാലും കണ്ടെത്താൻ കഴിയില്ലല്ലോ ദൈവമേ ..
“” എന്താടാ ഇത്രേം നേരം കിടന്നുറങ്ങിയതും പോരാഞ്ഞിട്ട് ഇവിടെ കിടന്നു പരക്കം പായുന്നെ ?”” അമ്മായിയുടെ ചോദ്യം കേട്ട് തിരിഞ്ഞ ഞാൻ അവളെവിടെയെന്നു ചോദിച്ചു. അപ്പോഴേക്കും അത് വഴി പോയ ‘അമ്മ എന്നെ കണ്ട് ഒരു നിമിഷം നിന്ന്.
“” ഇത്രേം നേരായിട്ടു കുളിച്ചില്ലേ നീ പോയി കുളിക്കെടാ “” കയ്യിലുണ്ടായിരുന്ന തോർത്തുമുണ്ട് എന്റെ നേരെ എറിഞ്ഞു കൊണ്ട് അമ്മ പറഞ്ഞു.
“”അവനിപ്പോൾ എണീറ്റല്ലേയുള്ളു “” അമ്മായിയുടെ വക ഒരു കുഞ്ഞു പാര. പിന്നെ അമ്മയെന്തെങ്കിലും പറയുന്നതിന് മുമ്പേ പടിപ്പുരയിൽ വച്ചിരുന്ന എണ്ണയുമെടുത്തു നേരത്തെ കുളത്തിലേക്കോടി.. അവിടെ ചെന്നപ്പോ അങ്കി മേൽമുണ്ടുടുത്തു എണ്ണ തേക്കുന്നു. ഞാൻ വന്നതവൾ കണ്ടിട്ടില്ല.. പുറകിലൂടെ ശബ്ദമുണ്ടാകാതെ ചെന്ന് ബ്ബും!!!