“”എന്റെ സഞ്ജുന് എപ്പോൾ വേണെങ്കിലും എന്നെ കിസ്സ് ചെയ്യാലോ “”
“”അതെന്താടി നിനക്കൊരു മടിയുമില്ലേ “” അവള് ഒരു കുലുക്കവുമില്ലാതെ പറയുന്നത് കേട്ട് ഞാൻ ചോദിച്ചു.
“”ഞാനെന്തിന് മടിക്കണം എന്റെ കൂടെ കുട്ടികാലം മുതലേ നീയുണ്ട്.. ഇനിയങ്ങോട്ടും എന്റെ കെട്ട്യോനായി നീയുണ്ടാവും.. പുന്നെ ഞാനെന്തിന് ഭയക്കണം “” എന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു.
“”എടീ മറ്റുള്ളവരുടെ മുമ്പിൽ പൂച്ചകൂട്ടി. എന്റെ മുമ്പിൽ പുലികുട്ടി കൊള്ളാം.. അങ്ങനെയാണെകിൽ ഞാനൊന്നു തരട്ടെ “”
“”Mm, ഇവിടുന്നു വേണ്ട.. നീയാദ്യം കിസ്സ് ചെയ്യുമ്പോൾ നിന്റെ റൂമിൽ നിന്നു തന്നെ തന്നാൽ മതി “”
അവളെ കയ്യും പിടിച്ചു ഞാനെന്റെ റൂമിലേക്ക് പോയി. അകത്തേക്ക് കയറിയതും ആ വാതിൽ പൊളികൾക്ക് പുറകിൽ ഞാനവളെ പിടിച്ചു നിർത്തി.. നേരത്തെ പറഞ്ഞ ധൈര്യമൊന്നും അപ്പോൾ അവളിൽ ഉണ്ടായിരുന്നില്ല. നാണംകുണുങ്ങിയായ ഒരു പെണ്ണ്. അത് മാത്രമായിരുന്നവൾ അപ്പോൾ.. തല കുനിച്ചു നിന്ന അവളെ താടിയിൽ പിടിച്ചു തല ഉയർത്തി ആ കണ്ണുകളിലേക്ക് നോക്കി.. ആ നോട്ടം മാറ്റാതെ തന്നെ ചുണ്ടുകൾ അവളുടെ കവിളിലേക്കടുപ്പിച്ചു. ജീവിതത്തിലെ ആദ്യ ചുംബനം. ആ സമയം വല്ലാത്തൊരു വികാരം ഞങ്ങളെ വലയം ചെയ്തതായി തോന്നി.. അവളുടെ കവിളുകൾക്ക് ഒരു പ്രത്യേക മണമുണ്ടായിരുന്നു..
പെട്ടെന്നായിരുന്നു ആരോ വരുന്ന ശബ്ദം കേട്ടത്.. പേടിച്ചു പോയ ഞങ്ങൾ ഒളിച്ചിരിക്കാനെന്നോണം കട്ടിലിന്റെ അടിയിൽ കയറി കിടന്നു.. ശ്വാസഗതി നിയന്ത്രിച്ചുകൊണ്ട് അകത്തേക്ക് വരുന്ന കാലുകളെ നോക്കി ഞങ്ങൾ മുട്ടിയിരുമ്മി കിടന്നു.