പിന്നെ ഞങ്ങൾ ഒരുമിച്ചു വിശേഷം പറച്ചിലായി.. തറവാട്ടിലെ എല്ലാവർക്കും അവരെ പരിചയപ്പെടുത്തി കൊടുത്തു. ഒരേ കളർ ഡ്രെസ്സിട്ടതിന് രണ്ടുപേരെയും സദ്യ കഴിക്കുന്നതിനിടയിൽ ഞങ്ങൾ കളിയാക്കി. സദ്യ കഴിഞ്ഞു ഓണാക്കോടിയും കൈനീട്ടവും വാങ്ങി ഞങ്ങളാദ്യം റൂമിൽ പോയി കയ്യിലെ സാധനങ്ങൾ അവിടെ വച്ച ശേഷം തൊടിയിലേക്കിറങ്ങി..
തെങ്ങിൻ തോപ്പും കഴിഞ്ഞു പാടവരമ്പിലൂടെ മുളച്ചു നിൽക്കുന്ന നെൽകതിരിനെ തലോടി ഞങ്ങൾ നേരെ കൃഷിയിടത്തിലേക്കു ചെന്നെത്തി. പടവലവും പയറും ജാതിക്കയും ചാമ്പക്കയും തുടങ്ങിയ ഒരുപാട് കൃഷികൾ അവിടെയുണ്ടായിരുന്നു. ചാമ്പക്ക പറിച്ചു തിന്ന ഞങ്ങൾ അവിടെയിരുന്നോരുപാട് നേരം സംസാരിച്ചു..
നീലിമയും അഭിയും എപ്പോഴും ഒട്ടിയാണിരിക്കുന്നത്.. അത് കണ്ടു അവർ കാണാതെ അങ്കി എന്നെ നുള്ളും.
“”നീ പ്ലസ്ടു കഴിഞ്ഞ് ഏതാ എടുക്കുന്നെ?”” ഞാൻ അഭിയോട് ചോദിച്ചു..
“”B. COM എടുക്കാനാണ് തീരുമാനം.. എന്തായാലും പ്ലസ്ടു കഴിഞ്ഞിട്ട് പോരെ. സമയമുണ്ടല്ലോ “”
“”സമയമൊക്കെ ദാന്നു പറഞ്ഞു പോകും.. നീ വിദേശത്തേക്ക് നോക്കുന്നുണ്ടോ?””
“”ഇതുവരെയില്ല സാഹചര്യം അനുസരിച് നോക്കണം “” അഭിയത് പറഞ്ഞപ്പോൾ നീലിമ ദേഷ്യത്തോടെ അവനെ നോക്കി. അതുകണ്ടു അങ്കി ചിരിച്ചു.
“”നീ പോവോ “” ദേഷ്യത്തോടെ അഭിയെ പിച്ചിക്കൊണ്ട് നീലിമ ചോദിച്ചു..
“”പോവേണ്ടി വന്നാൽ പോയല്ലേ പറ്റു..””
“”അപ്പൊ എന്നെ വിട്ടു പോകാൻ നിനക്ക് പറ്റും ലെ..”” നീലിമ പിണങ്ങി.