“”അതെന്താ നമ്മൾക്ക് രണ്ടാൾക്കും ഇങ്ങനെ തോന്നുന്നേ “”
“”എനിക്കറിയില്ല, എപ്പോഴും നിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ മാത്രമേ എനിക്ക് ഓർമ്മവരുന്നുള്ളൂ..”” എന്റെ കൈപിടിച്ച് തോളിൽ തല ചായ്ച്ചു കൊണ്ടവൾ പറഞ്ഞു..
“”എനിക്കും അങ്ങനെ തന്നെയാണ്..”” അവളുടെ തലയിലേക്ക് എന്റെ തല വെച്ചു കൊണ്ടു ഞാൻ പറഞ്ഞു.
“”ടാ….”” എന്റെ കയ്യിൽ മുറുകെ പിടിച്ചവൾ മൃദുലമായി എന്നെ വിളിച്ചു.. ആ സമയത്തു മറ്റു ശബ്ദങ്ങളൊന്നുമില്ലാതെ അവളുടെ ശബ്ദം മാത്രം അവിടെ കേൾക്കുന്നത് പോലെ എനിക്ക് തോന്നി..
“”Mm”” ഞാൻ വിളികേട്ടു.
“”ഒന്നുല്ല “” എന്തോ പറയാൻ വന്ന അവൾ മടിച്ചു നിന്നു..
“”പറ എന്നോടല്ലേ “” അവളുടെ മുടികളിൽ തലോടി ഞാൻ പറഞ്ഞു.
“”നിനക്ക് എന്റെ.. നമുക്കൊരുമിച്ചു നിന്നൂടെ ജീവിതകാലം മുഴുവൻ..””
“”എനിക്കും അങ്ങനെ തോന്നുന്നുണ്ട്.. എനിക്ക് നിന്നെ പിരിയാൻ കഴിയില്ല.. “” എന്റെ മനസ്സ് ഞാൻ തുറന്നു.
“”എനിക്കും നിന്നെ പിരിയാൻ കഴിയില്ല.. എനിക്ക് വാക്ക് താ ഒരിക്കലും എന്നെ പിരിയില്ലെന്നു “” എന്റെ കയ്യിൽ നിന്നും കയ്യെടുത്തു എന്റെ മുന്നിലേക്ക് കൈ നീർത്തി വച്ചവൾ പറഞ്ഞു..
“” ഒരിക്കലും നിന്നെ ഞാൻ പിരിയില്ല. ഈ സഞ്ജുവിനു ജീവനുള്ളോടത്തോളം കാലം നിന്നെ പിരിയാതെ സ്നേഹത്തോടെ സന്തോഷത്തോടെ നമ്മളൊരുമിച്ചു ജീവിക്കും.. സത്യം. “” ഒരു നിമിഷം പോലും ആലോചിക്കാതെ അവളുടെ കൈകളിൽ പിടിച്ചു ഞാൻ സത്യം ചെയ്തു..
മറുപടിയൊന്നും പറയാതെ എന്റെ കൈത്തണ്ടയിൽ രണ്ടു കൈകൾ കൊണ്ടും പിടിച്ചു തല എന്റെ തോളിലേക്ക് കയറ്റി വച്ചു അവൾ ഇരുന്നു.. ഞാനവളുടെ തലയിൽ തലോടി കൊണ്ടു പുറത്തെക്ക് നോക്കിയിരുന്നു.. പെട്ടെന്നാണ് ചൂടുള്ള എന്തോ എന്റെ കയ്യിലേക്ക് വീഴുന്നത് ഞാനറിഞ്ഞത്. മെല്ലെ കയ്യെടുത്തു അത് തൊട്ടു നോക്കിയ ഞാൻ അവൾ കരയുകയാണെന്ന് മനസിലാക്കി. അതേ കിടപ്പിൽ തന്നെ ആ കണ്ണീരുകളെ തുടച്ചു കൊടുത്തു ഞാൻ അവളോട് ചോദിച്ചു..