“”എന്ത് സങ്കടം.. അല്ല ഇന്നിനി അവർ തമ്മിൽ സംസാരിച്ചാൽ എല്ലാം പൊളിയില്ലേ..?”” എന്റെ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറാനായി അവൾ പറഞ്ഞു. ആ ചോദ്യത്തിനും ഞാൻ നൽകാൻ പോകുന്ന ഉത്തരത്തിനും വലിയ പ്രസക്തി ഇല്ലാത്തതിനാൽ ഒരു മന്ദഹാസത്തോടെ പുലർ വെയിലടിക്കുന്ന കുളത്തിലേക്കു ഞാനും എടുത്തു ചാടി.. ബ്ലും….
ഒന്നു നീരാടി വന്നപ്പോഴും അവൾ എണ്ണ തേച്ചുകൊണ്ടിരിക്കാണ്.. ഒരു വെള്ളതുണി കഴുത്തിനു പിൻ ഭാഗത്തുകെട്ടി താഴെ വരെ മറച്ചിരിക്കുന്നു.. ഇന്ന് വരെ കാണാത്ത ഒരു ഭംഗി ഞാനവളിൽ കണ്ടു. പാകമെത്തിയ ആരും കാണാ മാറിടങ്ങൾ അതിൽ തെളിഞ്ഞു നിൽക്കുന്നത് കാണാം.. പക്ഷെ കൂടുതൽ ശ്രദ്ധിക്കാൻ എനിക്ക് മനസ്സ് വന്നില്ല.. അവളെ അങ്ങനെ കാണാൻ എനിക്കിഷ്ടമല്ല. ഒപ്പമുള്ള കുട്ടിപ്പട്ടാളത്തോടൊപ്പം കുറച്ചു നേരം കുളിച്ചു മറിഞ്ഞു ഞങ്ങൾ തകർത്താടി.. മലക്കം മറിയാലും കൂളിയിട്ട് കളിക്കലും മുങ്ങാം കുഴിയുമായി സമയം പോയതറിഞ്ഞില്ല..
“” പുലർ വെയിലോളങ്ങളിൽ
നീരാടി ഓടിയോളിക്കാം
മാവിൻപൂ ചെണ്ടുകളിൽ
മുങ്ങാം കുഴിയിട്ട് കളിക്കാം “”
സ്കൂളിൽ ബെല്ലടിക്കുന്നതിനു മുന്നേ ഓടിയെത്തിയ ഞങ്ങളെ കാത്തിരുന്നത് അതിനും മുന്നേ ക്ലാസ്സിൽ സ്ഥാനം പിടിച്ച നീലിമയും അഭിയും ഞങ്ങളെ വരവേറ്റത് തീ കണ്ണുകളോടെയായിരുന്നു.. അതിനേക്കാളും ഞങ്ങളെ അത്ഭുത പെടുത്തിയത് അവർ ഒരുമിച്ചാണ് ഇത്രേം നേരം ഇരുന്നത് എന്നതാണ്.. ക്ലാസ്സിലാണെങ്കിൽ ആരും വന്നിട്ടില്ല. ഞങ്ങൾ നാല് പേർ മാത്രം. എന്താ സംഭവിക്കുക എന്നറിയാതെ ഞങ്ങൾ അവരുടെ അടുത്തേക്ക് നടന്നു.. ഒരു പൊട്ടിത്തെറിയും പ്രതീക്ഷിച്ചു കൊണ്ടു..