“”എടാ ഭാഗ്യവാനെ.. അപ്പൊ നിനക്കിഷ്ടമാണോ അവളെ “”
“”ആണോന്നോ, എങ്ങനെ അവളോട് പറയുമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു.. അപ്പോഴാണ് ഈ കത്ത് കിട്ടിയേ.. രണ്ടെണ്ണം അടിച്ചാൽ പോലും ഇത്രേം കിളിപോവില്ല.. നിനക്കറിയോ വന്നിട്ട് ഡ്രസ്സ് പോലും മാറാതെ ഈ കത്തും പിടിച്ചിരിപ്പാണ് “”
അവൻ പറഞ്ഞതുകേട്ട് ഞാനും അങ്കിയും ശബ്ദം പുറത്തേക്കു വരാതെ പൊട്ടി പൊട്ടി ചിരിച്ചു..
“”എന്നാ ശരി മച്ചാനെ രാവിലെ വിളിക്കാം “”
ഫോൺ വച്ചതും ഞങ്ങൾ പരസ്പരം കൈകൾ നൽകി പദ്ധതി വിജയിച്ചതായി കണക്കാക്കി..
“”അപ്പോൾ നാളെ ക്ലാസ്സിൽ നല്ല രസമായിരിക്കും.. മിക്കവാറും അവർ സംസാരിക്കും നമ്മൾ പെടും അല്ലെ “” അതേ ഇരിപ്പിൽ തന്നെ ഇരുന്നു കൊണ്ടു ഞാൻ അങ്കിയോട് ചോദിച്ചു.
“”മിക്കവാറും, മോന്റെ ഐഡിയ അല്ലായിരുന്നോ..കാത്തിരുന്നോ “” അതും പറഞ്ഞവൾ ചിരിച്ചു.
“”എന്തോ എങ്ങനെ.. നമ്മൾ രണ്ടുപേരുടെയും ഐഡിയ ആണ്.. അങ്ങനെയിപ്പോൾ എന്നെ ഒറ്റക്കാക്കണ്ട “”
“”അയ്യോടാ ഞാൻ ചുമ്മാ പറഞ്ഞതല്ലേ.. നിന്നെ ഒറ്റക്കാക്കി ഞാനിതു വരെ നിന്നിട്ടുണ്ടോ.. “”
“”അതില്ല.. “”
“”അപ്പോൾ എന്തിനും ഞാൻ കൂടെയുണ്ടാവും “”
എന്റെ കൈകൾ പിടിച്ചവൾ പറഞ്ഞു..
“”ഞാനും ഉണ്ടാവും “” അവളുടെ കൈകളിൽ അമർത്തി ഞാനും പറഞ്ഞു..
“”നീ ഇന്നലെ ചോദിച്ചില്ലേ, കല്യാണം കഴിഞ്ഞു പോയാൽ നമ്മൾ പിരിയില്ലേ എന്ന്.. ഇന്നലെ രാത്രി മുഴുവൻ ഞാനതാലോചിച്ചു.. അങ്ങനെയൊരു ദിവസം വരുന്നതാലോചിച്ചിട്ട് എനിക്ക് ഉറക്കം വരുന്നതേയില്ല “” ചിവീടുകളുടെയും പ്രാണികളുടെയും ശബ്ദങ്ങൾ നിറഞ്ഞ പുറത്തെ തൊടിയിലേക്ക് നോക്കിയവൾ പറഞ്ഞു.