“”ദൈവമേ നമ്മുടെ അഭിയോ “” ആ ചോദ്യത്തിലെ സൗണ്ട് മോഡ്ലേഷൻ കണ്ട് ഞാൻ അങ്കിയെ ഒരു നോട്ടം നോക്കി.
“”ആടീ, അവനെന്നോട് ഇങ്ങനൊരു താല്പര്യമുണ്ടെന്നു എനിക്കറിയില്ലായിരുന്നു, അല്ല അപ്പോ നിനക്ക് ഇതാര് തന്നതാ? അവനല്ലേ?””
“”അല്ല വേറൊരാൾ തന്നതാ, ചിലപ്പോൾ അവനേൽപ്പിച്ചതാവും, അല്ല ഇനി എന്താ നിന്റെ പ്ലാൻ..””
“”എനിക്കറിയില്ല “”
“”നിനക്ക് താല്പര്യമുണ്ടോ?””
“”അങ്ങനെ ചോദിച്ചാൽ.. എനിക്കറിയില്ല “”
“”അപ്പൊ എന്തോ ഉണ്ട് “”
“”അത്… ടീ നമുക്ക് നാളെ സംസാരിക്കാം. പ്ലീസ് ഇവിടെ എല്ലാവരും ഉണ്ട് “”
“”Mm ok ശരിന്നാ “”
ഫോൺ വച്ചതും ഞങ്ങളിരുന്നു പൊട്ടിച്ചിരിച്ചു.. കൈകൾ കൂട്ടിയടിച്ചു സന്തോഷിച്ചു..
“”അപ്പൊ അവൾക്കു ഇഷ്ടമുണ്ടെന്ന് തോന്നുന്നു.. “” ചിരി നിർത്തിയ ഞാൻ പറഞ്ഞു..
“”അതേ.. അവള് തുറന്ന് പറഞ്ഞില്ലന്നേയുള്ളു.. നാളെ പറയിപ്പിക്കാം.. നീ അഭിയെ വിളിച്ചേ “”
വീണ്ടും ഫോൺ ലൗഡിൽ ഇട്ട് ഞങ്ങൾ അതേ പൊസിഷനിൽ ഇരുന്നു. ഫോൺ റിങ് ചെയ്തതും ഞങ്ങൾ സൈലന്റ് ആയി..
“”ഹെലോ “”
“”നിന്നോട് ഞാൻ പറഞ്ഞതല്ലേ കത്ത് തന്നപ്പോൾ തന്നെ അതിലെന്താണെന്ന് പറയണമെന്ന് “”
“”സഞ്ജു മോനെ.. എനിക്കറിയില്ലേടാ ഞാനാകെ കിളിപോയിരിക്കാണ്..””
“”നീ കാര്യം പറടാ “”
“”ടാ നമ്മുടെ നീലിമ… അവളില്ലെ, അവളെന്നോട് ഇഷ്ടം തുറന്ന് പറഞ്ഞെടാ.. “” അവന്റെ സംസാരത്തിൽ സന്തോഷത്തിന്റെ അലയടിച്ചിൽ ഉണ്ടായിരുന്നു.