നീലിമ : (അത്ഭുതത്തോടെ) എനിക്കോ.. പോടീ. എനിക്കൊന്നും വേണ്ട..
അനിക : പിന്നെ നിനക്കുള്ള ലെറ്റർ ഞാനാണോ കയ്യിൽ വെക്കേണ്ടത്.. വേണെങ്കിൽ വാങ്ങിച്ചോ..
നീലിമ : എന്തായാലും താ ഉള്ളിലെന്താന്ന് നോക്കാലോ..
അവർ തമ്മിൽ സംസാരിച്ചിരിക്കുമ്പോഴാണ് അഭി ആ വഴിക്കു വന്നത്..
അഭി : എന്താണ് രണ്ടുപേരും കൂടി ഒരു സ്വകാര്യം പറച്ചിൽ.. നമുക്ക് കേൾക്കാൻ പറ്റോ.
അനിക : ഒന്നുല്ല, ഞങ്ങൾ തമ്മിലുള്ള ഒരു കാര്യമാണ്..
നീലിമ : അഭി എനിക്കൊരു കത്ത് കിട്ടിയിട്ടുണ്ട്.
അത് കേട്ടതും അഭിയുടെ നെഞ്ചോന്നു കാളിയത് പോലെ അനികക്ക് തോന്നി. അവളൊന്നു ചിരിച്ചു.. എങ്കിലും കത്തിന്റെ വിഷയം പുറത്തു കാണിക്കാതിരിക്കാൻ അവൾ അവിടുന്ന് തടി തപ്പാൻ നോക്കി.
അഭി : എന്ത് കത്ത് നോക്കട്ടെ.
അനിക : അത് നിനക്കുള്ളതല്ല.. അവൾക്കുള്ളതാ.. അവള് വായിക്കട്ടെ..
അഭി : (നിരാശയോടെ) എന്നാലും ഒരു കത്ത് കിട്ടിയെന്ന് പറയുമ്പോൾ ഉള്ളിലെന്താണെന്ന് അറിയണ്ടേ..
അനിക : അതവൾ വായിച്ചിട്ട് പറഞ്ഞുതന്നോളും ലെ.. വേഗം വാ. ടൈം ആയി. അടുത്തത് ജോഷി സാറിന്റെ ക്ലാസ്സാ..
അവൾ വേഗം നീലിമെയും കൂട്ടി ക്ലാസ്സിലേക്ക് ഓടി. ഇന്റർവെല്ലിന് മൂത്രമൊഴിച്ചുവന്ന അഭിക്കു വീണ്ടും മൂത്ര ശങ്ക പടർന്നു.. ആളല്പം വിയർത്തെന്നുകൂടി പറയാം. അങ്ങനെ തന്നെ ആള് ക്ലാസ്സിലേക്ക് പോയി.
“”നീ കൊടുത്തോ “” ക്ലാസ്സിലെത്തിയ അനികയോട് ആരും ശ്രദ്ധിക്കാതെ ഞാൻ ചോദിച്ചു.