“”എവിടെയായിരുന്നെടാ ഇത്രേം നേരം “” താഴെയെത്തിയ എന്നെ കണ്ടു അമ്മ ചൂടായി..
“”ഞാനും അങ്കിയും മുകളിലുണ്ടായിരുന്നമ്മേ “”
അമ്മയുടെ ചോദ്യം കേട്ടപ്പോഴേ അങ്കി മുങ്ങി..
അമ്മയുടെ കയ്യിൽ നിന്നും രക്ഷപെട്ട ഞാൻ വീടിനുള്ളിൽ മുഴുവൻ തിരഞ്ഞു.. അവിടെ ദേവകിയമ്മയോട് സംസാരിച്ചിരിക്കുകയാണവൾ..അച്ഛമ്മ പിന്നെ ആരെയെങ്കിലും കിട്ടിയാൽ ആ മടിയിൽ കിടത്തി മുടികളിൽ തഴുകി പേൻ നോക്കി തരും. കൂടെ പഴയ ഏതെങ്കിലും ഒരു കഥയുണ്ടാവും.. ആ കഥകൾ കേൾക്കാൻ വേണ്ടി മാത്രം ചിലപ്പോൾ ഞങ്ങൾ അടുത്തിരിക്കും.
“”എനിക്കും നോക്കി താ അച്ഛമ്മേ “” അവരുടെ അടുത്ത് ചെന്നിരുന്ന ഞാൻ പറഞ്ഞു..
“”ഇവളുടെ കയ്യട്ടെ, ഇവിടെയിരിക്ക് വാ “” അച്ഛമ്മ എന്നെ അടുത്തേക്ക് വിളിച്ചു.. ഞാൻ അവിടെ ഇരുന്നു..
“”പോയി ഡ്രസ്സ് മാറിവാടീ “” പുറകിലെ വരാന്തയിൽ നിന്നും അങ്കിയുടെ അമ്മ രാധമ്മായി കലി തുള്ളുകയാണ്.. പുള്ളിക്കാരിക്ക് പിന്നെ ചെറുതെന്തെങ്കിലും കിട്ടിയാ മതി.
അമ്മായിയുടെ ശബ്ദം കേട്ടതും അവൾ ചിരിച്ചുകൊണ്ടോടി. അപ്പോഴുള്ള അവളുടെ കുലുങ്ങിയുള്ള ചിരിക്കാണാനും കേൾക്കാനും നല്ല ഭംഗിയുണ്ടായിരുന്നു.. അവൾ പോയതും ഞാൻ അച്ഛമ്മയുടെ മടിയിൽ കയറിക്കൂടി.. അപ്പോഴേക്കും അനിയത്തി സഞ്ജന ഓടിവന്നു.. പിറകെ ബാക്കിയുള്ളവരും..
ശേഷം പിറ്റേന്ന് സ്കൂളിൽ.. പോകുമ്പോൾ
ഊമകത്തു എടുക്കാൻ ഞങ്ങൾ മറന്നില്ല.. ക്ലാസ്സ് തുടങ്ങി ഇന്റർവെൽ സമയത്തു അവൾ നീലിമയെ കണ്ടു..
അനിക : ടീ, ഇത് കയ്യിൽ വെക്ക്.. ഒരാൾ നിനക്ക് തരാൻ വേണ്ടി പറഞ്ഞതാ.