“”അങ്കീ, കളിയാക്കിയതല്ല.. എന്നാലും നിനക്കിത്തങ്ങനെ എഴുതാൻ പറ്റി.. ഇത്രേം സാഹിത്യത്തിൽ.. “”
“”നിനക്കെങ്ങനെ എഴുതാൻ പറ്റി?”” എന്റെ ചോദ്യത്തിന് അവൾ തിരിച്ചു ചോദിച്ചു..
“”നിന്നെ ആലോചിച്ചിട്ട് എഴുതിയപ്പോൾ വന്നതാണ് “” എന്റെ ഉള്ളിലെ സത്യം ഞാൻ പറഞ്ഞു..
“”എനിക്കും അതുപോലെ തന്നെയാ.. നിന്നെ ആലോചിച്ചോണ്ട് എഴുതിയപ്പോൾ എവിടുന്നോ കിട്ടിയ വരികളാണ് “” അവളെന്റെ അടുത്തുവന്നിരുന്നു പറഞ്ഞു..
പുറത്തു തകർത്തു പെയ്യുന്ന മഴയും നോക്കി ഞാനും അവളും സാധാരണ പോലെ തോളോട് തോൾ ചേർന്നിരുന്നു.. കുറെ നേരത്തെ മൗനത്തിനു ശേഷം…
“”എന്തൊരു മഴയാ “” മഴയെ നോക്കിത്തന്നെ അവൾ പറഞ്ഞു..
“”Mm നല്ല ഫീലല്ലേ ഇങ്ങനെ മഴ കണ്ടിരിക്കാൻ””
“”Mm””
“”അങ്കീ, നിന്റെ കല്യാണം കഴിഞ്ഞുപോയാൽ നമ്മൾ പിരിയല്ലേ “”
“”വേണ്ട, കല്യാണം കഴിക്കാതിരുന്നാൽ പോരെ “”
“”മണ്ടത്തീ, കല്യാണം കഴിക്കാതെ പിന്നെ കാലാകാലം ഇങ്ങനെ നിക്കാനാണോ നിന്റെ പ്ലാൻ..””
“”കല്യാണം കഴിഞ്ഞാൽ പിന്നെ എല്ലാവരെയും വിട്ടു പിരിയണ്ടേ.. നിന്നെ പിരിയണ്ടേ.. അത് വേണ്ട..””
“”അതൊന്നും ഇപ്പം സംസാരിക്കണ്ട. കുറെ സമയമുണ്ടല്ലോ..”” പിരിയുന്ന കാര്യം വന്നപ്പോൾ എനിക്കും ഒരു സങ്കടം വന്നു..
“”എന്തായാലും നീ വേണം കൂടെ.. “” എന്റെ കൈ പിടിച്ചവൾ പറഞ്ഞു..
കുറെ നേരം അങ്ങനെ ഇരുന്നു.. അവസാനം ഊമകത്തുകൾ റെഡിയാക്കി ഞങ്ങൾ താഴേക്കു പോയി. മഴ തോർന്നു കാറ്റടിച്ചു തൊടിയിലെ നാളികേരം വെള്ളത്തിൽ കുതിർന്നു.. എന്നിട്ടും അത് വക വെക്കാതെ പണിക്കാർ അതെല്ലാം പെറുക്കിയെടുക്കുന്നു.