നീലിമയും അഭിഷേകും തമ്മിൽ എപ്പോഴും അടിയാണ്…. രണ്ടു പേരുടെയും ഉള്ളിൽ ഇഷ്ടമുണ്ടോന്നു ചോദിച്ചാൽ ഉണ്ടെന്നു തോന്നുന്നു.. ആർക്കും പിടികിട്ടില്ല രണ്ടുപേരുടെയും സ്വഭാവം.. രണ്ടുപേരോടും ഞങ്ങൾ ചോദിച്ചതാണ്.. പക്ഷെ അതിനെക്കുറിച്ചു അവർ സംസാരിക്കുകയെ ഇല്ല.. ഒഴിഞ്ഞു മാറും..
മഴക്കാറുള്ള ഇളം തണുപ്പുള്ള അന്തരീക്ഷത്തിൽ വീശിയടിക്കുന്ന കാറ്റുകളെ നോക്കി ക്ലാസ്സിലെ ഒരു മൂലയിലിരുന്നു ഒരാവിഷ്യവുമില്ലാത്ത കാര്യത്തിനെ കുറിച്ച് ചർച്ചയിലായിരുന്നു ഞങ്ങൾ. പറഞ്ഞു പറഞ്ഞു അത് അടുത്ത ആഴ്ച വരാൻ പോകുന്ന ഓണത്തിന്റെ പരിപാടികളിൽ വരെയെത്തി..
നീലിമ : ഇപ്രാവശ്യം ഞാനെന്തായാലും ഒരു പരിപാടിക്കെങ്കിലും പങ്കെടുക്കും.. കഴിഞ്ഞ പ്രാവശ്യം തന്നെ ഒന്നിനും പങ്കെടുക്കാൻ കഴിഞ്ഞില്ല.
അനിക : അതിനന്ന് നിനക്ക് വയ്യാഞ്ഞിട്ടല്ലേ.
അഭിഷേക് : അയ്യേ നീയൊന്നും പങ്കെടുക്കേണ്ട. അതൊക്കെ വേറെ ആളുകൾ നോക്കിക്കോളും.
നീലിമ : അതെന്താ എനിക്കും പങ്കെടുക്കണം. കുറച്ചു കഴിഞ്ഞാൽ ഇതൊന്നും നടക്കില്ല.
ഞാൻ : അവളും പങ്കെടുക്കട്ടെ, അവളുടെ ആഗ്രഹമല്ലേ.
അഭിഷേക് : (ഗൗരവത്തിൽ) എനിക്കതിനോട് താല്പര്യമില്ല. ഞാൻ പറഞ്ഞൂന്നേയുള്ളു ഇനിയൊക്കെ നിന്റെയിഷ്ടം..
അനിക : അവള് പങ്കെടുക്കട്ടെ നമ്മുടെ സ്കൂളിലല്ലേ.
നീലിമ : (പുച്ഛത്തിൽ) ഞാനെന്തായാലും പങ്കെടുക്കും.
അഭിഷേക് : നീയെന്തെങ്കിലും കാണിക്ക്..
അവൻ ദേഷ്യപ്പെട്ടു എണീറ്റ് പോകുന്നു. പുറകെ ദേഷ്യത്തിൽ ബാഗ് തോളിലേക്ക് വലിച്ചിട്ടു കൊണ്ടു നീലിമയും പോകുന്നു..